0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 461

എല്ലാ അധികാരവും ഉണ്ട്. ഇന്നലെ കൂടെ അമ്മ പറഞ്ഞേ ഉള്ളൂ എന്നെ നിന്റെ കയ്യിൽ അല്ലാതെ ഏൽപ്പിക്കാൻ പറ്റിയ വേറെ ആൾ ഇല്ല ന്ന്"

" അമ്മ അങ്ങനെ ഒക്കെ പറഞ്ഞോ??"

"പറഞ്ഞല്ലോ ... അമ്മയും മോളും കൂടെ എന്നെ ഇട്ട് കുരങ്ങു കളിപ്പിക്കുവാ ഞാൻ അറിയുന്നുണ്ട് രണ്ടും കൂടെ ഓരോ പ്ലാനിങ് ഒക്കെ നടത്തുന്നത് "

"ഒ പിന്നെ ഞങ്ൾക്ക് എന്ത് പ്ലാൻ "

അക്ഷര കരച്ചിൽ ഒക്കെ നിർത്തി പഴേ ആളായി മാറിയത് കിരൺ ശ്രദ്ധിച്ചു

"പിന്നെ... അക്ഷ..."

"എന്തേനു "

"ഇന്നലെ നിന്നെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആയിരുന്നു"

"ഓഹോ അത് എനിക്ക് മനസിലായില്ലായിരുന്നു കേട്ടോ "

"അതല്ല ഞാൻ പറയട്ടെ"

"എല്ലാം പറയാം ആദ്യം നീ വന്നേ"

അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കയറി

"ചേട്ടോ 2 ഊണ് "

ടേബിളിൽ ഇരുന്നപ്പോൾ തന്നെ അക്ഷര വിളിച്ചു പറഞ്ഞു

"എന്താ നിനക്ക് പറയാനുള്ളത് "

"അത്..." ..

"ഹ പറ കോപ്പേ ... നമ്മൾ തമ്മിൽ എന്തിനാ ഈ ഫോമാലിറ്റി ഒക്കെ ??"

"ഞാൻ പറയാം പക്ഷെ "

"എന്ത് പക്ഷെ?"

" ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട ഇപോ നീ എങ്ങനെ ആണോ ഇരിക്കുന്നത് എന്നോട് പെരുമാറുന്നത് , അത് പോലെ തന്നെ ആയിരിക്കണം മുന്നോട്ടും ,ok ആണോ? "

" ഇതെന്ത് ... നീ  എന്താ ഈ പറഞ്ഞു വരുന്നത്??"  അവൾ സംശയത്തോടെ അവനെ നോക്കി

" നീ പറ സമ്മതം ആണോ? എങ്കിൽ ഞാൻ പറയാം"

"ആ സമ്മതം നീ എന്ത് പറഞ്ഞാലും ഞാൻ നിന്നെ ഇപോകാണുന്ന പോലെ കാണൂ പെരുമാറൂ... പോരെ "

അവൾ അവന്റെ കൈ പിടിച്ചു സത്യം ചെയ്തു .

കിരൺ അവളോട്  ഇന്നലെ അമ്മ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു .

" കണ്ടോ കണ്ടോ... ഞാൻ പറഞ്ഞില്ലേ നീ ഫീൽ ആവും ന്ന് ഇപോ ദേ കണ്ണും നിറഞ്ഞിരിക്കുന്നു.."

കിരൺ എല്ലാം കേട്ടിട്ട് കണ്ണും നിറച്ചിരിക്കുന്ന

💬 Comments

View all comments