Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
ഞങ്ങൾ 2 പെണ്ണുങ്ങൾ പെരുവഴിയിൽ ആയപ്പോൾ പോലും ഞങ്ങളെ ഒന്ന് തിരക്കുക പോലും ചെയ്യാത്ത ബന്ധുക്കളെ ഞങൾക്ക് എന്തിന് വേണം ?? വേണ്ട ആരും വേണ്ട."
അവൻ പിന്നെ ഒന്നും ചോദിച്ചില്ല .
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അമ്മ എണീറ്റ് അവന്റെ അടുത്തേക്ക് ചെന്നു
"ടാ ... പറഞ്ഞ കേട്ടല്ലോ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു ഇനി നിന്റെ ജീവിതമാണ് എനിക്ക് വലുത് . ഒരു വഴക്കിനും വയ്യാവേലിക്കും നീ പോവരുത് പോയാൽ പിന്നെ നീ എന്നെ ജീവനോട് കാണില്ല പറഞ്ഞേക്കാം "
ഉറച്ച ശബ്ദത്തിൽ ആയിരുന്നു അമ്മ പറഞ്ഞത്
" ഇല്ലമ്മെ ഞാൻ ഒന്നിനും പോവില്ല."
"ആ നല്ല മോൻ.. പിന്നെ നീ ഞായറാഴ്ച അവളുമായി എവിടാ പോകുന്നേ ? "
പുഞ്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു
" ങേ... ആർ... ഞാൻ.... എവിടെ പോണ്"
അവൻ ഞെട്ടലോടെ തപ്പി തടഞ്ഞു
"വേണ്ട... വേണ്ട... ഉരുളണ്ട..ദേ പോവുന്നെ ഒക്കെ കൊള്ളാം നിന്റെ അച്ചനെ പോലെ പണി ഒപ്പിച്ചു വച്ചേക്കരുത് കേട്ടോ "
"അയ്യേ..ഈ അമ്മ . അവളെ ഒന്ന് കാണട്ടെ എല്ലാം വിളിച്ചു ഇങ്ങോട്ട് പറഞ്ഞു കൊടുക്കുവാ അവൾ മരങ്ങോടി "
"ദേ.. ദേ... വേണ്ട എന്റെ മോളെ വല്ലോം ചെയ്ത പിന്നെ നീ അടി വാങ്ങും "
"ഒ പിന്നെ ഒരു മോളും അമ്മയും ഓടിക്കോ രണ്ടും " .
അവൻ ദേഷ്യത്തോടെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി
"ടാ ടാ അവളെ വിളിച്ചു ചീത്ത പറയാൻ നിൽക്കണ്ട ഇനി. ആ പിന്നെ ഞാൻ തിരക്കി ന്ന് പറഞ്ഞേക്ക് "
അവൻ പുറത്തേക്ക് പോവുമ്പോൾ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു
"ഒ പിന്നെ സൗകര്യം ഇല്ല"
പുറത്തിറങ്ങിയ കിരൺ കുറിച്ചു നേരം ആകാശത്ത് നോക്കി നിന്നു അമ്മ പറഞ്ഞ പഴേ കാര്യങ്ങൾ എല്ലാം അവന്റെ മനസിനെ നീറിച്ചുകൊണ്ടിരുന്നു ... പക അവന്റെ മനസ്സിൽ കുന്നുകൂടി വരുമ്പോളും അമ്മയ്ക്ക് കൊടുത്ത വാക്ക് അവനെ തടഞ്ഞു നിർത്തുന്നു . അപ്പോൾ തന്നെ അവന്റെ ഫോണ് അടിച്ചു അവളാണ്. കിരൺ ഫോണ്
💬 Comments
View all comments