Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
എടുത്തു
"ഹലോ....."
കിരൺ ഒന്നും മിണ്ടിയില്ല
"എടാ....?? "
അപ്പോഴും ഒന്നും മിണ്ടിയില്ല
"കിച്ചു... എന്താ ഒന്നും മിണ്ടാത്തെ??"
"എനിക്ക് നിന്നെ ഒന്ന് കാണണം "
"ആ ഉണ്ടായിരുന്ന ഞാൻ ഓർത്തു ഫോണും എടുത്ത് വച്ചിട്ട് നീ വേറെ വഴിക്ക് പോയെന്ന്"
"ഞാൻ എങ്ങും പോയില്ല എനിക്ക് നിന്നെ ഒന്ന് കാണണം "
"കാണാല്ലോ... നാളെ കോളേജിൽ "
"വേണ്ട ഇപോ കാണണം"
"ഇപ്പോഴോ?? പോടാ"
"ഇപോ കാണണം ന്ന് "
"എന്താടാ ഇപോ "
"കാര്യം ഉണ്ട് നീ ഒന്ന് വരോ അല്ലെ ഞാൻ അങ്ങോട്ട് വരാം "
"വേണ്ട രാത്രി ഇനി നീ വണ്ടി ഓടിക്കണ്ട ഞാൻ കാറുമായി വരാം "
"ആം വേഗം വ "
"എന്താടാ കാര്യം ??" അവൾ പരിഭ്രമത്തോടെ ചോദിച്ചു
"അത് അപ്പോ പറയാം"
"ശോ ഈ ചെക്കൻ... ഞാൻ ദേ വരുന്നു "
കിരൺ കുറച്ചു നേരം കാത്ത് നിന്നപ്പോൾ അവൾ കാറുമായി വന്നു റോഡിൽ പാർക്ക് ചെയ്ത് അവനെ വിളിച്ചു
"ടാ ഞാൻ ദേ റോഡിൽ ഉണ്ട്"
"ഇങ്ങോട്ട് വ"
"വീട്ടിലേക്കോ??"
"അതേ"
"അമ്മ ഉണ്ടോ അവിടെ?"
"ഉണ്ടലോ അമ്മ എവിടെ പോവാൻ "
"ആം ന്ന വരാം "
"ഓഹോ??"
"കോഹോ .. പോടാ"
കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് വന്നു . വാതുക്കൽ തന്നെ കിരൺ നിൽപ്പുണ്ടായിരുന്നു
" അമ്മേ ദെ അമ്മേടെ മോൾ വന്നേക്കുന്നു"
അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
" എന്താടാ നീ എന്തിനാ ഇപോ ഇങ്ങോട്ട് വരാൻ പറഞ്ഞേ ?"
"ഹേയ് ഒന്നും ഇല്ല ചുമ്മ നിന്നെ ഒന്ന് കാണാൻ "
"നിനക്ക് തലക്ക് വല്ല അസുഖവും ഉണ്ടോ , ഈ രാത്രി ഞാൻ എന്തൊക്കെ കള്ളം പറഞ്ഞ വീട്ടിൽ നിന്ന് ചാടിയെ ന്ന് അറിയാമോ"
അവൾ അവന്റെ തോളിൽ തല്ലി കൊണ്ട് പറഞ്ഞു
" അയ്യോ ... ഇതെന്നാമോളെ ഈ രാത്രി ?"
അമ്മ അകത്തുനിന്ന് ഇറങ്ങി വന്നുകൊണ്ട് ചോദിച്ചു
"അമ്മേടെ മോനോട് ചോദിക്കമേ എന്നെ ഇരുത്തി
💬 Comments
View all comments