0%

Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

ചെയ്ത് ജെറി വീട്ടിനുള്ളിലേക്ക് കിരൺ നെ ക്ഷണിച്ചു

"ഇതാണ് എന്റെ വീട് ഇരിക്ക് ... അമ്മാ ..."

ജെറി കിരണിനെ സോഫയിൽ ഇരുത്തി ഉള്ളിലേക്ക് നോക്കി വിളിച്ചു

"എന്താടാ ചെറുക്കാ കിടന്നു കൂവുന്നെ"
അടുക്കള ഭാഗത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു അവന്റെ അമ്മയാണ് പെട്ടെന്ന് എന്നെ കണ്ട അവർ ഒന്നു പരുങ്ങി

"അമ്മേ എന്തെങ്കിലും കനത്തിൽ കഴിക്കാൻ എടുത്തോ ഉള്ളത് എല്ലാം രണ്ട് പ്ളേറ്റ് പോരട്ടെ  " ജെറി അമ്മയെ നോക്കി പറഞ്ഞു

"ഇത് പുതിയ കൂട്ടുകാരൻ ആവും അല്ലെ എന്താ മോനെ പേര്?"

"കിരൺ എന്ന അമ്മേ"  അവൻ പറഞ്ഞു
ഇപോ വരാം ന്ന് പറഞ്ഞു അവന്റെ അമ്മ ഉള്ളിലേക്ക് പോയി പിന്നെ ഫുഡും ആയി വന്നു ഞങ്ങളെ വിളിച്ചു അപ്പവും ചിക്കനും ആയിരുന്നു ഞാൻ കുറച്ചു മതി എന്നു പറഞ്ഞിട്ടും എന്നെ കൊണ്ട് കുറെ 'അമ്മ കഴിപ്പിച്ചു .അതിനിടക്ക് ന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്നും എവിടാ വീട് ന്നും ഒക്കെ ചോദിച്ചറിയാൻ 'അമ്മ മറന്നില്ല ..പക്ഷെ ഞാൻ മുഴുവനായി ഒന്നും പറഞ്ഞതും ഇല്ല അത് ജെറി ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു

ഫുഡ് കഴിച്ചു എണീറ്റപ്പോൾ തന്നെ ജെറി എന്നെയും വിളിച്ച് അവന്റെ മുറിയിലേക്ക് പോയി മുറിയിൽ കേറിയതും അവൻ ഡോർ ലോക്ക് ചെയ്തു

"ഡാ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് ആക്കാമോ വീട്ടിൽ 'അമ്മ ഒറ്റക്ക് ഉള്ളൂ എന്നെ കണ്ടില്ലേൽ വിഷമം ആവും " അത് പറഞ്ഞതും അമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു..

"'അമ്മ ഞാൻ ഇപോ എത്തും ഒന്ന് രാജൻ ചേട്ടനെ കാണാൻ

💬 Comments

View all comments