0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 85.4K

ബാക്കിയുള്ള പായസം കൂടി കുടിച്ചു

ഡ്രൈവിംഗ് സീറ്റിൽ നിന്നും ചേട്ടൻ ഇറങ്ങി

ആശാനേ വഴിയിൽ വിട്ടിട്ട് എന്നെ കാണിക്കാൻ തനിയെ ആണ് ഓടിച്ചു കൊണ്ടു വന്നേക്കുന്നെ

ഞാനവനെ മൈൻഡ് ചെയ്യാതെ ഇരുന്നു

ഡാ നിനക്ക് മാത്രമല്ല എനിക്കും അറിയാം ഒറ്റയ്ക്ക് ഓടിക്കാൻ

വോ ഞാനൊന്നു പുച്ഛഭാവത്തിൽ ചിറി കോട്ടി

എന്റെ കയ്യിലിരുന്ന പായസകപ്പ് അവൻ തട്ടി പറിച്ചു ബാക്കിയുണ്ടായിരുന്നത് ഒറ്റ വലിക്കു കുടിച്ചു തീർത്തു

പോടാ പട്ടി

ഞാനവനെ പിടിച്ചൊരു തള്ളു കൊടുത്തിട്ട് മുറ്റത്തു ചാടിയിറങ്ങി

അവനെന്നെ തല്ലാനായി പുറകെ ഓടി

കാറിനൊന്നു വട്ടം ചുറ്റി ഞാൻ ഓടി വീടിനകത്ത് കയറി വാതിലടച്ചു കുറ്റിയിട്ടു

എന്താ ഇവിടൊരു ബഹളം

സ്മിത അങ്ങോട്ട് വന്നു

നിന്റെ കെട്ടിയോൻ എന്റെ പായസവും തട്ടി പറിച്ചു കുടിച്ചിട്ട് എന്നെ തല്ലാൻ ഓടിക്കുവാ

അവൻ പുറത്തു നിന്നു വാതിലിൽ ഇടിക്കുന്നുണ്ടായിരുന്നു

ഡാ മര്യാദക്ക് തുറന്നോ ഇല്ലേൽ ഞാൻ ചവിട്ടി പൊളിക്കും

പിന്നേ  നീ കുറെ പൊളിക്കും

ഞാൻ അകത്ത് നിന്നവനെ വെല്ലു വീളിച്ചു

സ്മിതേ ഞാനാ മുറിയിൽ കയറി കഴിഞ്ഞേ നീ വാതിൽ തുറക്കാവു കേട്ടോ  അവളോട് പതിയെ പറഞ്ഞിട്ട് ഞാനവരുടെ ബെഡ്‌റൂമിൽ കയറി വാതിലിനു പിന്നിൽ ഒളിച്ചു

അവൾ വാതിലിന്റെ  ലോക്ക് മാറ്റിയതും അവൻ തള്ളിതുറന്നു അകത്തേക്കു കയറി

എവിടെടി അവൻ

സ്മിത അടഞ്ഞു കിടക്കുന്ന വാതിലിനു നേരെ കൈ ചൂണ്ടി

ബെഡ്‌റൂമിന്റെ അടുത്തുള്ള മുറിയിലേക്ക് അവൻ വാതിൽ തള്ളി അകത്തേക്ക് കയറിയതും അവൾ പുറത്തു നിന്നു വാതിലടച്ചു ലോക്ക് ചെയ്തു

ഡീ...സ്മിതേ വാതില് തുറക്കെടി

ഞാനല്ല  നിങ്ങടെ അനിയനാ പൂട്ടിയെ

💬 Comments

View all comments