Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]
ഞാനവളെ നോക്കി കണ്ണുരുട്ടി
എന്റെ മനസ്സിൽ ഒരു വിഷമം വന്നപ്പോ എന്നെ ചേർത്തു പിടിക്കുന്ന സ്നേഹത്തിൽ മനസ്സ് നിറഞ്ഞിട്ടോ അതോ വയറ് നിറഞ്ഞിട്ടോ എന്നറിയില്ല കിടന്ന പാടെ ഉറങ്ങിപ്പോയി 9 മണി കഴിഞ്ഞു കണ്ണു തുറക്കുമ്പോൾ
അച്ചുവും അപ്പുവും അങ്ങനാണ് മക്കളുടെ വിളിപ്പേര്
രണ്ടും കൂടി ഹാളിൽ വിരിച്ചിട്ടിരിക്കുന്ന പായയുടെ മുകളിലൂടെ നീന്തൽ മത്സരം നടത്തുന്നു അച്ചു മുട്ടു കുത്തി നിൽക്കാനുള്ള പരിശ്രമത്തിലാണ്
കുറച്ചു നേരം മക്കളുടെ കൂടെയിരിക്കാം എന്ന് കരുതിയപ്പോഴേക്കും മീരേടത്തിയുടെ വിളി വന്നു പെട്ടെന്ന് ചെല്ലണം ന്നു പറഞ്ഞു
കുളിയും കാപ്പി കുടിയുമൊക്കെ കഴിഞ്ഞപ്പോഴേക്കും 10 മണി കഴിഞ്ഞു വീട്ടിൽ നിന്നിറങ്ങാൻ തന്നെ
വളരെ സാവധാനമാണ് ഞാൻ ബൈക്ക് ഓടിച്ചത് എനിക്ക് ഓവർ സ്പീഡ് ആണെന്ന് പലരും ഏട്ടന്റെ അടുത്ത് പരാതി പറഞ്ഞുവെന്നു പറഞ്ഞു വല്യേട്ടൻ ഇന്നലെ കൂടി ചീത്ത പറഞ്ഞതേയുള്ളു
പോകും വഴിക്കു എതിരെ വന്ന ഒരു സ്ത്രീ എന്നെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു
ആരാ ഇത് നല്ല മുഖപരിചയം പക്ഷെ......
എന്താ ചേട്ടാ ഇങ്ങനെ തുറിച്ചു നോക്കുന്നെ
ഞാനൊന്നു പരുങ്ങി അവരുടെ തൊട്ടടുത്ത് എത്തിയപ്പോ ബൈക്ക് തന്നെ ഓഫ് ആയിപോയി
അവൾ ബൈക്കിന്റെ കണ്ണാടിയിൽ പിടിച്ചു കൊണ്ടു ചോദിച്ചു
എന്നെ മനസിലായില്ലേ ഇത്ര മറവി നന്നല്ല കേട്ടോ കഴിഞ്ഞ ദിവസം കുളക്കടവിൽ.......
മേരി.....
അല്ലെ അന്ന് നല്ല വെളിച്ചമില്ലാത്ത കൊണ്ട് മുഖം ഞാൻ ശരിക്കു ശ്രദ്ധിച്ചില്ലാരുന്നു കേട്ടോ
മുഖം ശരിക്കു ശ്രദ്ധിച്ചില്ലാന്ന് പറഞ്ഞാ വേറേ എവിടെയോ ആയിരുന്നു ശ്രദ്ധിച്ചത് അല്ലെ
അവളുടെ ചിരിയും ആടികുഴഞ്ഞുള്ള നിൽപ്പും ആ ചോദ്യവും
മ്മ്മ്മ്മ്മ്
💬 Comments
View all comments