Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]
കൊള്ളാം
തല്പര
കക്ഷിയാണ്
കാണേണ്ടേതൊന്നും കണ്ടില്ലന്നെ എന്നാലും കണ്ടതെല്ലാം കൊള്ളാം
ഞാനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
എങ്ങാട്ടാ രാവിലെ
ഞാനൊന്നു ടൗണിൽ വരെ
മേരി ഇതെവിടേ പോയിട്ട് വരുവാ
ഞാൻ കൊച്ചിനെ സ്കൂളിലാക്കീട്ട് വരുന്ന വഴിയാ
പുതിയ സ്ഥലമല്ലേ അവൾക്ക് തനിയെ പോവാനൊരു മടി
ഏതു സ്കൂളിലാ
പള്ളീടെ അടുത്തുള്ള സ്കൂളില്ലേ അവിടാ ചേർത്തേക്കുന്നെ അടുത്ത കൊല്ലം ടൗണിലെ ഹൈസ്കൂളിൽ ആക്കണം
അവളതിന് ഹൈ സ്കൂളിൽ പഠിക്കാറായോ
പിന്നില്ലേ അടുത്ത വർഷം എട്ടാം ക്ലാസ്സിലാ ആളിത്തിരി ചെറുതാന്നെ ഉള്ളു 13 വയസായി
ഹോ 13 വയസ്സുള്ള കൊച്ചിന്റെ അമ്മയാണോ ഈ നിൽക്കുന്നെ കണ്ടാൽ കെട്ടിച്ചതാന്ന് പോലും തോന്നില്ല ല്ലോ
അവൾക്കതങ്ങു സുഖിച്ചു
ഒന്ന് പോയെ കളിയാക്കാതെ
ഞാൻ സത്യം പറഞ്ഞതാ ഞാനാദ്യം കരുതിയത് ചേച്ചിയും അനിയത്തിയുമാന്നാ പിന്നെ മോള് മമ്മി ന്നു വിളിക്കുന്ന കേട്ടപ്പോഴാ അമ്മയാന്നു മനസിലായെ എന്നാലും ഇത്ര കുഞ്ഞു പ്രായത്തിലെ പിടിച്ചു കെട്ടിക്കേണ്ടായിരുന്നു
പൊതുവെ ഉരുണ്ട കണ്ണുകളാണ് മേരിക്ക് അത് സന്തോഷം കൊണ്ട് കുറച്ചു കൂടി വിടർന്നു
എനിക്കെത്ര വയസുണ്ടെന്നാ വിചാരം
ഒരു ഇരുപത് ഇരുപത്തി രണ്ട് അതിൽ കൂടില്ല
അയ്യേ അപ്പൊ എന്നെയെന്നാ പത്ത് വയസ്സിൽ കെട്ടിച്ചോ
അതാ ഞാനും ആലോചിക്കുന്നെ കണക്ക് അങ്ങ് ശരിയാവുന്നില്ല എന്നാലും 22 വയസ്സിൽ കൂടുതൽ ഒട്ടും തോന്നില്ല
അവൾ പൊട്ടിച്ചിരിച്ചു
പെട്ടന്നവൾ ബൈക്കിൽ പിടിച്ചിരുന്ന കൈ പിൻവലിച്ചു അവളുടെ മുഖത്തെ ചിരി മാഞ്ഞു
അയ്യോ അതിയാൻ വരുന്നുണ്ട് വേഗം പൊക്കോ ഇല്ലേൽ ഞാനിന്നയാളുടെ ഇടി വാങ്ങേണ്ടി വരും ഒടുക്കത്തെ സംശയമാ അയാൾക്കെന്നെ
അവൾ ദൂരേക്ക്
💬 Comments
View all comments