Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]
നോക്കി പറഞ്ഞു
ഞാൻ മിറർ ചെരിച്ചു ആരാണ് വരുന്നത് എന്ന് നോക്കി
ഒരാൾ റോഡിന്റെ അങ്ങേയറ്റത്ത് നിന്നു സൈക്കിൾ ചവുട്ടി വരുന്നത് കണ്ടു
നീയവിടെ നിക്കെടി നീയങ്ങനെ പോയാലാ അയാൾക്ക് സംശയം ഉണ്ടാവുക
അയാൾ അടുത്തു വന്നു ബൈക്കിന്റെ അടുത്തായി സൈക്കിൾ നിർത്തി
നീയെന്താടി ഇവിടെ ആരാടി ഇവൻ
ഇത് നിങ്ങടെ മുതലാളിയാ നിങ്ങൾക്കറിഞ്ഞു കൂടെ അവൾ വിറച്ചു വിറച്ചു പറഞ്ഞു
ഞാനയാളെ തറപ്പിച്ചു ഒന്ന് നോക്കി
അയാൾ തലയിൽ വട്ടം കെട്ടിയിരുന്ന തോർത്ത് അഴിച്ചു തല ചൊറിഞ്ഞു
സാറേ എനിക്കാളേ മനസിലായില്ല ക്ഷമിക്കണം കേട്ടോ
അയാളുടെ വായിൽ നിന്നും ചാരായത്തിന്റെ രൂക്ഷ ഗന്ധം
എന്താ നിങ്ങടെ പേര്
ജോർജ് ന്നാ സാറേ
ഇന്ന് ജോലിക്ക് കയറിയില്ലേ
ഉവ്വ് സാറേ വർക്കി സാറൊരു സാധനം വാങ്ങാൻ പറഞ്ഞു വിട്ടതാ എന്നെ
എന്ത് സാധനം
അയാൾ മിണ്ടിയില്ല
പറ ജോർജേ എന്ത് സാധനം വാങ്ങാനാ ഈ ജോലി സമയത്ത് നിങ്ങളെ പറഞ്ഞു വിട്ടേക്കുന്നെ
അത് പിന്നെ.......
അയാൾ മേരിയെ ഒന്ന് നോക്കി അവൾ കുറച്ചങ്ങു മാറി ഒരു മരത്തിനു മറഞ്ഞു നിന്നു
അയാൾ തിരിഞ്ഞു നോക്കി മേരി അടുത്തില്ല എന്നുറപ്പു വരുത്തി
സാറേ....
വർക്കി സാറിനൊരു കുപ്പി വാങ്ങാൻ
അയാൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു
വർക്കിക്കു കുപ്പി വാങ്ങി കൊണ്ടു കൊടുത്താൽ തനിക്കെന്തു കിട്ടും
ഒരു നൂറുമില്ലി ചാരായം കുടിക്കാനുള്ള പൈസ തരും
അപ്പൊ ഇന്നത്തെ പണി കൂലിയൊ
അതും തരും
വേറേ എന്തൊക്കെ തരും
അയാൾ മിണ്ടാതെ തല കുനിച്ചു നിന്നു
തനിക്ക് നാളെ പണി വേണോ
💬 Comments
View all comments