Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]
ഒരു മുണ്ടും ഷർട്ടുമെടുത്തിട്ട് പല്ലു പോലും തേക്കാതെ മീനാക്ഷിയമ്മയുടെ വീട്ടിലേക്കു വെച്ചു പിടിച്ചു
ആരിത് ഉണ്ണികുഞ്ഞോ എന്താ കുഞ്ഞേ രാവിലെ തന്നെ
മീനാക്ഷിയമ്മ എന്നെ കണ്ടതും അഴയിൽ കിടന്ന ഒരു തോർത്തെടുത്തു ബ്ലൗസിനു കുറുകെ ഇട്ടു മുറ്റത്തേക്കിറങ്ങി വന്നു
കയറിയിരിക്ക് കുഞ്ഞേ
ഇരിക്കുന്നില്ല ഞാനൊരു വിവരം ചോദിക്കാൻ വന്നതാ
എന്താ കുഞ്ഞേ
ടീച്ചർ എങ്ങോട്ടാ പോയതെന്നു അറിയാമോ
അവരു നാട്ടിൽ പോകുവാന്ന എന്നോട് പറഞ്ഞെ രണ്ട് മാസമായിട്ട്
അവരുടെ അമ്മായിയും മകനും ഉണ്ടായിരുന്നു അവരുടെ വീട്ടിൽ
അത് കൊണ്ടു ഞാനിപ്പോ പോവാറില്ലായിരുന്നു
എന്ത് പറ്റി കുഞ്ഞേ?
ഒന്നുമില്ല കാണാത്ത കൊണ്ടു ചോദിച്ചതാ
ഞാൻ തിരിഞ്ഞു നടന്നു
ഉണ്ണീ..... ഒരു കാര്യം മറന്നു ടീച്ചർ നിനക്ക് തരാനൊരു കവർ തന്നിരുന്നു
അവർ ഓടി അകത്തേക്ക് പോയി
ഒരു നീളമുള്ള കവർ കൊണ്ടു വന്നു തന്നു
ഞാനത് അവിടെ വെച്ചു തന്നെ പൊട്ടിച്ചു ഉള്ളിൽ ഒരു വെള്ള പേപ്പർ മാത്രം
ഞാനതു മടക്കി പോക്കറ്റിലിട്ടു
തിരിച്ചു വീട്ടിലേക്കു പാഞ്ഞു
അയൺ ബോക്സ് ഓണാക്കി പേപ്പർ എടുത്ത് വിടർത്തി വെച്ചു ചൂടായ അയൺ ബോക്സ് കൊണ്ട് പേപ്പർ ചൂടാക്കി
എന്റെ മാത്രം ഉണ്ണിക്ക്
ഞാൻ പോവുന്നു
ഒരിക്കലും മറക്കില്ല നന്നായി പഠിക്കണം വലിയ നിലയിലെത്തണം ഒരുപാട് ഇഷ്ടത്തോടെ
നിന്റെ കുസുമം
ആ പേപ്പർ എന്റെ കയ്യിലിരുന്നു വിറച്ചു
കണ്ണുനീര് വീണതിലെ അക്ഷരങ്ങൾ മാഞ്ഞു
ഞാനൊരു തളർച്ചയോടെ അവിടിരുന്നു
എത്ര നേരം കഴിഞ്ഞുവെന്നറിയില്ല ഞാൻ കണ്ണ് തുറക്കുമ്പോൾ
എഴുനേറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു
അവിടെ ആരെയും കണ്ടില്ല
കഴിക്കാനായി ഒന്നും കാണുന്നുമില്ല
💬 Comments
View all comments