0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]

Author : Vethalam Read All Parts 207K

ഞാൻ വല്യേട്ടന്റെ മുറിയിലേക്ക് ചെന്നു

എടത്തി കുളി കഴിഞ്ഞു തല മുടിയിൽ പുക കൊള്ളിച്ചു കൊണ്ടിരിക്കുന്ന അവരുടെ അമ്മ

ഇന്നിവിടെ കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ

നിനക്ക് തോന്നുമ്പോൾ ഉണ്ടാക്കി തരാൻ നിന്റെ വാല്യക്കാരൊന്നുമില്ല ഇവിടെ

ആ തള്ള ധാർഷ്ട്യത്തോടെ പറഞ്ഞു

ഞാൻ ഏടത്തിയെ നോക്കി അവർ നിസഹായ അവസ്ഥയിൽ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്

ഈ തള്ള വന്നപ്പോ മുതൽ അവർക്കെന്നെ കാണുമ്പോ വല്ലാത്തൊരു ചൊറിച്ചിലാണ്

ഏടത്തി നിങ്ങളുടെ അമ്മയാണല്ലോ എന്ന് കരുതി ഞാൻ ഇത്രയും നാൾ ക്ഷമിച്ചു ഇനി എനിക്ക് പറ്റില്ല ഇവരെ ഇന്നിവിടെ നിന്നു പറഞ്ഞു വിട്ടോണം ഞാൻ ഏടത്തിയോടയായി പറഞ്ഞു

വളരെ ശബ്‌ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും എന്റെ സ്വരത്തിലെ കാഠിന്യവും എന്റെ മുഖഭാവവും കണ്ടു ഏടത്തി ഭയന്നു

അത്......ഉണ്ണി.... അവർ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു

നീ ആരെയാടി ഈ പേടിക്കുന്നെ ഈ നരന്തിനെയോ ആ തള്ള ചാടി എഴുനേറ്റു

എന്റെ സർവ്വ നിയന്ത്രണവും വിട്ടു

കൈ ചുരുട്ടി അവിടെ കിടന്ന ഗ്ലാസ്സ്‌ മേശയിൽ ഒറ്റയിടി

അത് വലിയ ശബ്ദത്തോടെ പൊട്ടി ചിതറി താഴെ വീണു

തള്ളയും ഏടത്തിയും ഒരു പോലെ നടുങ്ങി

നാളെ നേരം വെളുക്കുമ്പോ നിങ്ങളെ ഞാൻ ഈ വീട്ടിൽ കണ്ടാൽ പച്ചക്ക് ഞാൻ കത്തിക്കും പറഞ്ഞത് മനസ്സിലായോ

ഇത്രയും കാലമായിട്ടും  വെറുതെ പോലും ഞാനൊന്നു ദേഷ്യപ്പെടുന്നത്  കണ്ടിട്ടില്ലാത്ത ഏടത്തി ഭ്രാന്ത് പിടിച്ചത് പോലെ നിൽക്കുന്ന എന്നെ കണ്ടു ശരിക്ക് ഭയന്നു

ഗ്ലാസ്സ് ഉടഞ്ഞ ഒച്ച കേട്ടു ചെറിയേടത്തിയും  മറ്റേ തള്ളയും കൂടി അങ്ങോട്ട് വന്നു

എന്താ പറ്റിയെ

എങ്ങനാ

💬 Comments

View all comments