0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]

Author : Vethalam Read All Parts 207K

ഈ ടേബിൾ പൊട്ടിയെ  ചെറിയേടത്തി വന്ന വഴിയേ ചോദിച്ചു

അയ്യോ എന്റെ മോളെ നമുക്കിനി ഒരു നിമിഷം ഈ വീട്ടിൽ നിൽക്കണ്ടടി ഈ ചെറുക്കൻ നമ്മളെയെല്ലാം കൊല്ലുമെടി കുഞ്ഞേ  അത്രയും നേരം മിണ്ടാതിരുന്ന തള്ള അവരെ രണ്ട് പേരെ കണ്ടതും വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി

വയ്യാത്ത നിങ്ങൾക്ക് ഒരു സഹായമാവൂലോ ന്നു വിചാരിച്ചു വന്നതല്ലേ ഞങ്ങൾ എനിക്ക് വീട്ടിൽ കഞ്ഞിക്കു ഗതിയില്ലാത്ത കൊണ്ടുന്നുമല്ല ല്ലോ എന്റെ മക്കൾ കഷ്ട്ടപെടരുത് എന്ന് വിചാരിച്ചു വന്ന എനിക്കീ ഗതി വന്നല്ലോ അവരു നിലവിളി തുടരുകയാണ്

ഒന്നു മിണ്ടാതിരിക്ക് അമ്മേ നാട്ടുകാര് കേൾക്കും ചെറിയെടത്തി ആ തള്ളയോടു പറഞ്ഞു

എല്ലാരും കേൾക്കട്ടെ എല്ലാരും കാണട്ടെ എന്റെ മക്കളെ നോക്കാൻ വന്ന എന്നെ ഇവൻ കൊല്ലാൻ തുടങ്ങുന്ന കാര്യം എല്ലാരും അറിയട്ടെ അവർ നെഞ്ചത്തടി കൂട്ടി

ഫ്ഭ.... മിണ്ടാതിരി തള്ളേ

ഞാൻ അവരുടെ നേരെ പാഞ്ഞു ചെന്നു

സ്വിച് ഓഫ് ചെയ്ത പോലെ അവരുടെ കരച്ചിൽ നിന്നു

എന്റെ കയ്യിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു

ഉണ്ണി നിന്റെ കയ്യിലെന്താ ചോര വരുന്നെ

ചെറിയേടത്തി വന്നെന്റെ കയ്യിൽ പിടിച്ചു  ഞാനാ കൈ തട്ടി മാറ്റി

അപ്പോഴാണ് വല്യേടത്തിയും അത് ശ്രദ്ധിക്കുന്നത്

എന്താ മോനെ പറ്റിയെ വല്യേടത്തി എന്റെ കയ്യിൽ പിടിച്ചു നോക്കി ആ കൈ തട്ടികളയാൻ എനിക്ക് സാധിക്കില്ലായിരുന്നു

അയ്യോ കൊച്ചിന്റെ കൈ മുറിഞ്ഞു എടി വനജേ നീ പോയി മരുന്നെടുത്തോണ്ട് വാ വല്യേടത്തി കരയും പോലെ പറഞ്ഞു കേട്ടപാതി കേൾക്കാത്ത പാതി ചെറിയെടത്തി മുറിയിലേക്കോടി

അയ്യോ മോളെ അങ്ങനെ ഓടല്ലേ ആ

💬 Comments

View all comments