Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]
തള്ള ചെറിയെടത്തിയെ തടയാൻ നോക്കി
മാറി നിക്ക് തള്ളേ ചെറിയേടത്തി അമ്മയെ പിടിച്ചൊരു തള്ളു കൊടുത്തിട്ട് ഓടി കുറച്ചു മരുന്ന് എടുത്തു കൊണ്ട് തിരിച്ചു വന്നു
കയ്യിൽ നിന്നു ചീറ്റുന്ന രക്തം കണ്ടു വല്യേടത്തിക്കു തല കറങ്ങി ഞാൻ ഒരു കൈ കൊണ്ട് ഏടത്തിയെ താങ്ങി കട്ടിലിൽ കൊണ്ടു പോയി ഇരുത്തി
വായി നോക്കി നിക്കാതെ കുറച്ചു വെള്ളമെടുത്ത് കൊടുക്കു തള്ളേ അവരുടെ കൂടെയുണ്ടായിരുന്ന മറ്റേ സ്ത്രീയോട് ഞാൻ പറഞ്ഞു
അവർ ഏടത്തിക്കു കുടിക്കാൻ വെള്ളം കൊടുത്തു
ചെറിയേടത്തി കൈതുടച്ച് വൃത്തിയാക്കി ചെറിയ മുറിവേയുള്ളു പക്ഷെ രക്തം തിളക്കുന്ന ദേഷ്യത്തിൽ ആയ കൊണ്ട് കുറച്ചു രക്തം വന്നെന്നു മാത്രം
നിങ്ങളെന്നാ പൂരം കണ്ടു നിക്കുവാ ഈ തറ തുടച്ച് വൃത്തിയാക്കു
ചെറിയേടത്തി അമ്മയോട് കല്പിച്ചു
ഇന്നാടാ കുറച്ചു വെള്ളം കുടിക്കു
വല്യേടത്തി കുടിച്ചതിന്റെ ബാക്കി വെള്ളം എനിക്ക് നേരെ നീട്ടി ഞാനതു വാങ്ങി കുടിച്ചു
ഏടത്തി എഴുനേറ്റ് പുറത്തേക്ക് നടന്നു നീ എങ്ങോട്ടാടി ചെറിയേടത്തിയും പുറകെ ചെന്നു
ഏടത്തിയുടെ അമ്മയും മറ്റേ സ്ത്രീയും കൂടി തറയിലെ ചില്ല് പെറുക്കുവാൻ തുടങ്ങി
ഞാനും പുറത്തേക്കിറങ്ങി മുറിയിലേക്ക് പോയി കിടന്നു കൈക്ക് ചെറിയ വേദനയുണ്ട്
ആരോ വരുന്ന ശബ്‌ദം കേട്ടു ഞാൻ കണ്ണ് തുറന്നു രണ്ട് ഏടത്തിമാരും കൂടി മുറിയിലേക്ക് വന്നു
ഞാൻ എഴുനേറ്റിരുന്നു
വല്യേടത്തി എന്റെ അടുത്തു വന്നു നിന്നു മുടിയിൽ തഴുകി ഏടത്തിയുടെ വയറിൽ മുഖം ചേർത്ത് ഞാനവരെ കെട്ടിപിടിച്ചിരുന്നു
എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഞാനാ വയറിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു
ഏടത്തി ഒന്നും മിണ്ടാതെ
💬 Comments
View all comments