0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]

Author : Vethalam Read All Parts 207.1K

എന്നെ ചേർത്തു പിടിച്ചു എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു

കുസുമം എന്നെ വിട്ടു പോയത് കൊണ്ടാണോ അതോ എല്ലാവരും കൂടി എന്നെ ഒറ്റപെടുത്തിയ കൊണ്ടാണോ എന്തിനെന്നറിയാതെ ഞാൻ എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു

മനസ്സിൽ കെട്ടി നിന്ന സങ്കടമെല്ലാം അണ പൊട്ടിയൊഴുകി

ഏടത്തി എന്റെ മുഖം പിടിച്ചുയർത്തി

എന്നാടാ എന്റെ കണ്ണന് പറ്റിയത്

എന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ച് കൊണ്ടു ഏടത്തി ചോദിച്ചു

നിങ്ങളുടെ കാര്യമെല്ലാം കഴിഞ്ഞപ്പോ എന്നെ വേണ്ടല്ലോ ആർക്കും

  ഞാൻ വിങ്ങി പൊട്ടികൊണ്ട് പറഞ്ഞു

അയ്യേ...... നാണമില്ലല്ലോ ചെക്കാ ആറു മാസം കഴിഞ്ഞാ രണ്ട് കുട്ടികളുടെ അച്ഛനാവാൻ പോവുന്നയാളാണോ ഈ പറയണേ

എന്നിട്ടതിന്റെ നന്ദിയുണ്ടോ നിങ്ങൾക്ക് രണ്ടിനും  ഗർഭിണി ആണെന്ന് അറിഞ്ഞതിൽ പിന്നെ നിങ്ങളെന്നെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ ഞാൻ ജീവിച്ചിരുപ്പുണ്ടോ എന്നെങ്കിലും അന്വേഷിച്ചോ

അങ്ങനൊന്നും പറയല്ലേ കണ്ണാ

നീയും കാണുന്നതല്ലേ അമ്മയുടെ പരട്ട സ്വാഭാവം ആരോടാ എന്താ പറയണ്ടേ എങ്ങനാ പെരുമാറണ്ടേ എന്നൊന്നും അറിയില്ല  വന്നതിന്റെ പിറ്റേന്ന് ഞാൻ പറഞ്ഞതാ തിരികെ പൊക്കോളാൻ  ഏഴാം മാസം ഞങ്ങളെയും കൂട്ടികൊണ്ടേ പോവൂ എന്ന വാശിയിൽ ഒറ്റക്കാലിൽ നിൽപ്പാ എന്താ ചെയ്യണേ പെറ്റ തള്ളയല്ലേ ഇറക്കി വിടാൻ പറ്റില്ല ല്ലോ

ഏഴാം മാസം നിങ്ങൾ എങ്ങോട്ട് പോവാ

അങ്ങനെയാടാ ചടങ്ങ് പിന്നെ പ്രസവവും കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞേ തിരിച്ചു വരൂ

ആ വക ചടങ്ങൊന്നും ഇവിടെ വേണ്ട  നിങ്ങൾ പോയാ പിന്നെ ഇവിടെ ആരാ ഉള്ളെ

പോവാതെ പിന്നെ പ്രസവം നീ നോക്കുമോ

അതാണ് കുട്ടാ നാട്ടുനടപ്പ് പോയെ പറ്റു

അത്ര നിർബന്ധമാണെൽ പോയിട്ടിങ്ങ് പോരെ

💬 Comments

View all comments