Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]
പ്രസവം നോക്കാനും ബാക്കി കാര്യങ്ങൾക്കുമുള്ള ആളെ ഞാൻ കൊണ്ടുവരാം
എന്നിട്ട് അവർക്കുള്ള പൈസ ആരു കൊടുക്കും നിന്റെ ചേട്ടന്റെ പിശുക്ക് സ്വഭാവം നിനക്കറിയാത്തതൊന്നുമല്ലല്ലോ
വയറ്റിലുണ്ടാക്കാൻ എനിക്കു പറ്റുമെങ്കിൽ ബാക്കി നോക്കാനും എനിക്കു പറ്റും
ചേട്ടനോട് ഞാൻ പറഞ്ഞോളാം
താങ്ക്സ് ഡാ ചക്കരെ
ഞാൻ എങ്ങനെ ആ തള്ളയുടെ കൂടെ ആ വീട്ടിൽ നിൽക്കും എന്നോർത്തു വിഷമിച്ചിരിക്കുവാരുന്നു
കല്യാണം കഴിഞ്ഞതിൽ പിന്നാ സ്വസ്ഥമായിട്ടൊന്നു ജീവിച്ചു തുടങ്ങിയത് ഇനിയും അങ്ങോട്ട് പോവണമല്ലോ എന്ന വിഷമത്തിലായിരുന്നു ഞാൻ
കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞെങ്കിൽ വന്നു ഭക്ഷണം കഴിച്ചോ
ചെറിയേടത്തി വാതിൽക്കൽ നിന്നു വിളിച്ചു
നിമിഷനേരം കൊണ്ടു ഏടത്തി ഉപ്പുമാവ് ഉണ്ടാക്കി വെച്ചിരുന്നു സങ്കടമെല്ലാം പെയ്തൊഴിഞ്ഞപ്പോൾ മുടിഞ്ഞ വിശപ്പ്
ഉണ്ടാക്കിയത് മുഴുവൻ ഞാൻ ഒറ്റയടിക്ക് കഴിച്ചു തീർത്തു
എവിടെപ്പോയി മന്തരയും ശുർപ്പണഖയും?
അവരാ മുറിയിൽ കാണും ഇനി നിന്റെ ഏട്ടന്മാർ വരുമ്പോ എന്തൊക്കയാ പറഞ്ഞു പിടിപ്പിക്കേണ്ടത് എന്ന ആലോചനയിലാവും
ശരിക്കും നിങ്ങളുടെ അമ്മ തന്നെയാണോ അത്
ഞങ്ങൾ കുറെ വർഷങ്ങളായിട്ട് ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യമാടാ അത് പാവം അച്ഛൻ ഈ കഴിഞ്ഞ മൂന്നു മാസമാവും കല്യാണം കഴിഞ്ഞതിൽ പിന്നെ സമാധാനമായി കഴിഞ്ഞിട്ടുണ്ടാകുക
എല്ലാവരും ചിരിച്ചു
ഞാൻ പോയി കിടന്നു നന്നായിയൊന്നുറങ്ങി
വൈകിട്ട് രണ്ട് ഏട്ടന്മാരുടെയും അടുത്ത് നിലവിളിയും മൂക്ക് പിഴിച്ചിലുമൊക്കെ നടത്തി എരിവും പുളിയും ചേർത്തു രണ്ട് തള്ളമാരും കൂടി പ്രശ്‍നം അവതരപ്പിച്ചു
അവരുടെ കരച്ചിൽ കണ്ടു മനസലിഞ്ഞ
വല്യേട്ടൻ അമ്മായിഅമ്മയെ ആശ്വസിപ്പിച്ചു
അമ്മ വിഷമിക്കേണ്ട അമ്മക്കൊരു ബുദ്ധിമുട്ടും അവന്റെ ഭാഗത്ത് നിന്നുണ്ടാവില്ല അമ്മ ഇനി അവളുമാരുടെ പ്രസവം കൂടി നോക്കിയിട്ട് പോയാൽ
💬 Comments
View all comments