Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]
മതി
ഗംഗേ നീ അവനോടിങ്ങു വരാൻ പറ
അയ്യോ ഞങ്ങളങ്ങു പൊക്കോളാം എന്നിട്ട് ചോദിച്ചാ മതി
കൂട്ടത്തിലുള്ള മറ്റേ തള്ള പറഞ്ഞു
നിങ്ങളവിടെ നില്ക്കു ചേച്ചി
ഇന്ന് രണ്ടാലൊന്നു അറിഞ്ഞിട്ട് മേൽകാര്യം
ചെറിയട്ടൻ എന്നെ വിളിക്കുന്ന കേട്ടു കൊണ്ട് രണ്ട് ഏട്ടത്തിമാരും ഹാളിലേക്ക് വന്നു
ഞാനാ ഹാളിലേക്ക് വന്നതും രണ്ട് തള്ളമാരും നിന്നൊന്നു പരുങ്ങി
നിങ്ങളെന്തിനാ പേടിക്കുന്നെ ഇവൻ എന്റെ അനിയനാ അല്ലാതെ ചേട്ടനല്ല വല്യേട്ടന് അമ്മായിയമ്മയോടുള്ള സ്നേഹം വഴിഞ്ഞൊഴുകി
ഉണ്ണി....നീ അമ്മയോട് ഈ വീട്ടിൽ നിന്നറങ്ങി പോവാൻ പറഞ്ഞോ
ഞാനൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു
ചോദിച്ചത് കേട്ടില്ലെടാ
ഏട്ടന്റെ ശബ്ദമുയർന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
ഏട്ടൻ ഇരുന്നിടത്തു നിന്നു ചാടിയെഴുന്നേറ്റ് എന്നെ തല്ലാൻ വന്നതും വല്യേട്ടത്തി വട്ടം മുൻപിലേക്കു കയറി നിന്നു
ആദ്യം എന്താ നടന്നത്എന്ന് ചേട്ടൻ അവനോട് ചോദിക്കു എന്നിട്ട് മതി തല്ലാ നൊക്കെ
ചെറിയേടത്തി എന്നെ പിടിച്ചു പുറകിലേക്ക് മാറ്റി അവർക്കിടയിലേക്ക് കയറി കൊണ്ടു പറഞ്ഞു
ഞാൻ പറയാം എന്താ നടന്നതെന്നു
വല്യേടത്തി ഉണ്ടായ കാര്യങ്ങൾ അങ്ങനെ തന്നെ പറഞ്ഞു
ഞാനെപ്പോ ചോദിച്ചാലും ഉണ്ണി ആദ്യമേ കഴിച്ചിട്ടു പോയി ന്നാ അമ്മ പറയാറ് എന്നാ ഇവന് ഞങ്ങളോടൊന്നു പറഞ്ഞു കൂടെ അവൻ പലപ്പോഴും പട്ടിണിയാന്ന് ഞങ്ങളുടെ അമ്മയാണല്ലോ കുറ്റം പറയാൻ പാടില്ല ന്നു കരുതി ഇവനും ഒന്നും പറഞ്ഞില്ല
ഇന്നു ഞാൻ ഉണ്ടാക്കി കൊടുത്തപ്പോഴാ കൊച്ചു വയറു നിറച്ചു ആഹാരം കഴിച്ചത് അതറിയോ വല്യേട്ടന് ചെറിയേടത്തി നിന്നു ചീറി
വല്യേടത്തി :ഇവന് ഇവിടെ നിന്നല്ലാതെ പിന്നെ വേറെ എവിടുന്നാ ഭക്ഷണം കഴിക്കേണ്ടത്
💬 Comments
View all comments