0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 378

അവൻ അൽഭുതത്തോടെ ചോദിച്ചു....

നിൻ്റെ മറ്റവൾ ഞാൻ പറഞ്ഞു.....

അളിയാ അത് പൊളിക്കും അവൻ ഒടുക്കത്തെ ത്രിൽ അടിച്ചിരിപ്പാണ്.....

നീ വെറും മാസ് അല്ല മരണ മാസ്സ് ആണ് അവൻ എന്നെ പോക്കികൊണ്ട് പറഞ്ഞു....

ടാ ഒരു കാര്യം ഉണ്ട് ഇതാണ് സമയം ഭാഗ്യം ഉണ്ടെങ്കിൽ അടിചെടുതോ കേട്ടല്ലോ ഞാൻ പറഞ്ഞു....

അവൻ ഞാൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ച് കേട്ട് നിന്നു....

ഞങ്ങളുടെ സംസാരം കേട്ട് അമൃത അങ്ങോട്ട് വന്നു എന്താണ് ഒരു പ്ളാൻ പോലെ അവള് ഞങ്ങളോട് ചോദിച്ചു.....

ചുമ്മാ വെറുതെ ....ഞാൻ അപ്പോ തന്നെ പറഞ്ഞു....

എന്തോ ഉണ്ടല്ലോ ചുമ്മാ.....

അത് ഇവൻ പറയുവാ മഹാലക്ഷിമിയെ വിളിച്ചോണ്ട് പോവാം എന്ന് അമർ പറഞ്ഞു....

അവൾക്ക് അത് വല്ലാതെ ആയെങ്കിലും വെളിയിൽ കാണിച്ചില്ല .....

ഞാൻ പിള്ളേരെ ഒക്കെ വിളിച്ച് കാര്യം പറഞ്ഞു അച്ചു എത്തികോളാം എന്ന് പറഞ്ഞു....

ദീപു പിന്നെ പറയണ്ടല്ലോ ചെക്കൻ കട്ടക്ക് ആണ്....

മഹയും വരാം എന്ന് സമ്മതിച്ചു.....

ഒരേ സന്തോഷം ആയിരുന്നു.... കിടക്കാൻ എന്ന മട്ടിൽ ഞാൻ റൂമിലേക്ക് പോയി അവൾ അവിടെ തന്നെ ഉണ്ട് ....

ഞാൻ അവിടെ ഉള്ള ചെയറിൽ പോയി ഇരുന്നു.....

എന്ന തന്നെ നോക്കി ഇരിക്കുവാ അമ്മു.....

ഞാൻ ആണെങ്കിൽ എന്തെല്ലാമോ ആലോചിച്ച് ചിരിച്ച് ഇങ്ങനെ ഇരിക്കുവാ....

എന്താ ആലോചിക്കുന്നത് മൗനം വെടിഞ്ഞ് അവൾ എന്നോട് ചോദിച്ചു....

ഒന്നുമില്ല ടാ അത് എല്ലാരും കൂടെ ഒരുമിച്ച് ഒരു യാത്ര അല്ലേ അതിൻ്റെ ത്രിൽ ആണ്... ഇനി ഇതൊക്കെ നടക്കാൻ ഇത്ര കാലം എടുക്കും എന്തിന് ഇതൊന്നും ഇനി നടന്നില്ല എന്ന് തന്നെ വരാം ഞാൻ പറഞ്ഞു....

അവള് ഒന്ന് മൂളുക മാത്രം ചെയ്തു.....

അല്ലാ നീ മരുന്ന് കഴിച്ചോ ....

ആ കഴിച്ചു....

ഗുഡ് ഗുഡ് എന്ന ഇയാള് കിടന്നോ ഗുഡ് നൈറ്റ് ഞാൻ ലൈറ്റ് ഓഫ് ആക്കി പുറത്തേക്ക് പോയി......

പിറ്റേന്ന് രാവിലെ അമ്മയോട് യാത്ര പറഞ്ഞ് ഞങൾ ഇറങ്ങി

പിന്നെ പപ്പയോട് വണ്ടി സൂക്ഷിക്കാൻ പറയണം വെയിലത്ത് ഒന്നും കൊണ്ടുപോയി ഇടരുത് എന്ന് പറയണേ

💬 Comments

View all comments