Chapter Title : വധു is a ദേവത 27 [Doli]
ഞാൻ ഒന്നും ചെയ്തിട്ടില്ല പറ പപ്പ....?
മിലിറ്ററി ; സാറേ ഇവൻ്റെ പേരിൽ കേസ് എടുക്ക് സാറേ...
പോലീസ് : എന്തിൻ്റെ പേരിൽ ആണ് കേസ് എടുക്കണ്ടത്....അങ്ങനെ ഒന്നും പറ്റില്ല ...
മിലിറ്ററി ; നിങ്ങൾക്ക് കാശ് തന്ന് കാണും അല്ലേ...
പോലീസ് : നിർത്തടോ ദേ ഇവിടെ വന്ന് തൊന്യാസം പറഞ്ഞാ തൂക്കി ഉള്ളിൽ ഇടും ഞാൻ...തൻ്റെ മോളും ഇതിൽ പ്രതി ആണ് അറിയോ ....എന്താ കേസ് എടുക്കട്ടെ...
പപ്പ : കേസോന്നും വേണ്ട സാർ പ്ളീസ്....
പോലീസ് : രുദ്രൻ്റെ അളിയൻ ആയി പോയില്ലേ.... ഡോ ലഹരി മരുന്ന് ഉപയോഗം ആണ് കേസ് അറിയോ...
ഞാൻ : ?.... ഇല്ല സാറേ ഇത് കള്ളം ആണ്...
പോലീസ് : ടാ ടാ നിത്തിക്കോ ഒരുപാട് അങ് കേറി പോവാതെ....
പോലീസ് : രാമെട്ടാ ഞങൾ അവിടെ എത്തുമ്പോ രണ്ടിനും ബോധം ഇല്ല അറിയോ....രണ്ടും ഓഫ് ആണ് ഇവന് ഷർട്ടും ഇല്ല പൻ്റും ഇല്ല രണ്ടിൻ്റെയും മൂക്കിലും പൊടി ഉണ്ട് അടിച്ച് കിണ്ടി ആയിട്ട് ആണ് കിടത്തം ... പിള്ളേര് എന്താ ചെയ്യുന്നത് എന്ന് വീട്ടുകാരും അറിയണം... ബ്ലഡ് ടെസ്റ്റ് റിപ്പോർട്ട് വരട്ടേ അപ്പോ അറിയാം....തൽക്കാലം കേസാക്കുന്നില്ല പിള്ളെരുടെ ഭാവി നോക്കിയിട്ട് ആണ്... അല്ലെങ്കിലും ഇങ്ങനെ നടക്കുന്ന ഇവനൊക്കെ എന്ത് ഭാവി... ??
ഞാൻ : സാറേ എനിക്ക് ഒന്നും അറി
ഒറ്റ അടി എൻ്റെ ചെവിക്കല്ല് പൊട്ടും പോലെ...
ഞാൻ : പപ്പ .... ??
പപ്പ : ഒരക്ഷരം മിണ്ടി.. പോവരുത്?
ആ അടി കൂടെ ആയപ്പോ എൻ്റെ ബോധം ചെറുതായി മങ്ങി തുടങ്ങി...
പോലീസ് : കണ്ടില്ലെ വലിച്ച് കേറ്റിയത്തിൻ്റെ ഡോസ് പോയിട്ടില്ല....ശെരി എന്ത് ചെയ്യാം...
പപ്പ : സാർ കേസാക്കല്ലെ പ്ളീസ്....
ശ്രീയുടെ അച്ഛനെ അങ്ങോട്ട് വിളിച്ചു...
പോലീസ് : നിങ്ങള് പറ എന്ത് വേണം...
ശ്രീയുടെ അച്ഛൻ : ഞാൻ എന്ത് പറയാൻ ആണ് സാർ എല്ലാം തീർന്നില്ലേ... ഞങ്ങൾ അങ്ങോട്ട് പോയേക്കാം... വാ അളിയാ...?
മിലിറ്ററി.: ടാ നിന്നെ
💬 Comments
View all comments