Chapter Title : വധു is a ദേവത 27 [Doli]
ഞാൻ കാണിച്ച് തരാം അയാളും എളൂവുന്ന പോക്കിൽ എൻ്റെ കരണത്ത് അടിച്ച് കലി തീർത്തു....
പപ്പ : കണ്ണുകൾ തുടച്ച് കൊണ്ട് എൻ്റെ വെളിയിലേക്ക് പോയി...
പുറത്ത് അമർ അച്ചു റെമോ ദീപു ഇവർ നാല് പേരും ഉണ്ട്....
അമർ : എന്താ മാമ...
പപ്പ : മിണ്ടി പോവരുത് മര്യാദക്ക് ഒച്ച ഉണ്ടാക്കാതെ ഇവനെ വീട്ടിലേക്ക് കൊണ്ട് പോ...
ഞാൻ : സൂര്യ എവിടെ....
അച്ചുവിൻ്റെ കാറിലേക്ക് അമർ എന്നെ പിടിച്ച് കേറ്റി....
ഞങ്ങള് വീട്ടിലേക്ക് പോയി അമ്മ അവിടെ ഉണ്ട്...അങ്കിൾ ഉണ്ട് ആൻ്റി ഉണ്ട്...
അമ്മ ഓടി വന്ന് എൻ്റെ പുറത്ത് തല്ലാൻ തുടങ്ങി....
അമ്മ : നാണം കെടുത്താൻ ആയിട്ട് എന്തിനാ നീയൊക്കെ ജീവിക്കുന്നത്....
ഞാൻ : അമ്മ അമ്മക്കും അപ്പോ ....?
അമ്മ : ഈ കണ്ട നാട്ടുകാരും വീട്ടുകാരും ഒക്കെ പറയുന്നത് അപ്പോ കള്ളം ആയിരിക്കും...ഞാൻ ഇനി എങ്ങനെ സ്കൂളിൽ പോവും... അത് പോട്ടെ നിൻ്റെ പപ്പയുടെ വെല നീ നശിപ്പിച്ചില്ലെ ടാ... അമ്മ : ഞങ്ങൾ ഇനി ഈ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും...??
അപ്പോഴേക്കും ഏതോ ഒരു കാർ അങ്ങോട്ട് വന്നു....അത് അയാളായിരുന്നു മിലിറ്ററി.....
മിലിറ്ററി ; ഡോ ദാസാ ഞാൻ അന്നെ പറഞത് ആണ് ഈ മാതിരി സാധനത്തെ വീട്ടിൽ കേറ്റരുത് എന്ന്....ഇപ്പൊ എന്തായി.... ഇവനെ ഒക്കെ...
പപ്പ കാറും കൊണ്ട് അങ്ങോട്ട് വന്നു....
അമ്മ : കണ്ടോ ഇനി ഇയാള് എങ്ങനെ നാട്ടുകാരെ ഫെയിസ് ചെയ്യും...
ഞാൻ : അമ്മ : ഞാൻ ഒന്നും ചെയ്തില്ല .. അമ്മ എന്നെ ഒന്ന് വിശ്വസിക്ക്...
അമ്മു : ?
ഞാൻ : അമ്മു നിനക്ക് എന്നെ വിശ്വാസം ഇല്ലെ അമ്മു...
മിലിറ്ററി : ടാ ടാ നീ മനഃപൂർവം എൻ്റെ മോനെ പകരം വീട്ടാൻ അല്ലേ ടാ അവൻ കെട്ടാൻ പോവുന്ന പെണ്ണിനോട് ഇങ്ങനെ ചെയ്തത്....
അമ്മു : എന്തിനാ ഇതൊക്കെ ഇതാണോ അന്ന് നീ അമ്മാവന് പണി കൊടുക്കും എന്ന് പറഞ്ഞത്... ഹൗ ചീപ്പ് ...
💬 Comments
View all comments