0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 664

പിന്നെ ഞാൻ എന്ത് ചെയ്യണം നിന്നെ കൊണ്ട് പറ്റോ എൻ്റെ.മോനെ കൊണ്ട് വരാൻ ഇല്ലലോ അപ്പോ നീ പോ....

അമർ നടന്നു ഉള്ളിലേക്ക് പോയി...

അങ്കിൾ : ടാ എന്ത് പ്രാന്താ അവൻ കാണിക്കുന്നത്

അമർ : എനിക്ക് അറിയില്ല അങ്കിൾ ഞാൻ എന്ത് ചെയ്യാനാ ഇങ്ങനെ പോയാ മാമൻ പിടിത്തം വിടും...

അവൻ മുറിയിലേക്ക് പോയി രണ്ട് മിനിറ്റ് കഴിഞ്ഞതും തിരിച്ച് വന്നു ...

അമ്മ ഇതെന്താ ടാ ബാഗ്

അമർ : ഞാൻ വീട്ടിലേക്ക് പോവാ ആൻ്റി.എനിക്ക് ഇതൊന്നും കാണാൻ വൈയ്യ ഇന്ദ്രൻ്റെ കൂടെ ഇങ്ങനെ നടക്കുന്നു എന്നെ ഉള്ളൂ ഞാൻ വെറും പൊട്ടൻ ആണ് എനിക്ക് ഇങ്ങനെ ഉള്ളത് ഒന്നും കാണാൻ പറ്റില്ല.... കരഞ്ഞ് തൊഴുത് കൊണ്ട് അമർ പറഞ്ഞു....

അമ്മ : മോനെ അമറേ അമ്മ ഓടി പോയി അവനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി....

അമർ : കരയല്ലേ ആൻ്റി എല്ലാം ശെരി ആവും...

അമർ മുകളിലേക്ക് കേറി പോയി...

അമർ : അമ്മു

അമ്മു : എന്താ

അമർ : കരയുവാണോ നീ...

അമ്മു : ഇല്ല കണ്ണ് തുടച്ച് കൊണ്ട് അമ്മു പറഞ്ഞു...

അമർ : പോട്ടെ ഡീ സാരം ഇല്ല അവൻ അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു...

അമ്മു അവൻ്റെ തോളിൽ തല വച്ച് കുറെ നേരം ഇരുന്നു...m

അമ്മു: അമറേ

അവൻ ഒന്ന് മൂളി

അമ്മു : ഞാൻ അത്രയും ക്രൂര ആണോ ടാ

അമർ : അങ്ങനെ ഒന്നും ഇല്ല ഡീ നമ്മൾക്ക് അത്രയും ഇഷ്ട്ടം ഉള്ള ആൾക്കാരെ പറ്റി ചിലത് കേക്കുമ്പോ ചിലപ്പോ പിടി വിട്ട് പോവും...

അമ്മു : ഇല്ല ടാ ആര് അങ്ങനെ പറഞ്ഞാലും ഞാൻ പറയാൻ പാടില്ലായിരുന്നു അതാ ഇന്ദ്രന് ഒരുപാട് വിഷമം ആയി കാണും...

അമർ : പോട്ടെ അവൻ വരും അതികം നാളൊന്നും അവന് നമ്മളെ പിരിഞ്ഞ് ഇരിക്കാൻ പറ്റില്ല ടാ....

അമ്മു : ആണോ ...

അമർ : അതെന്ന് നീ വിഷമിക്കണ്ട

💬 Comments

View all comments