Chapter Title : വധു is a ദേവത 30 [Doli]
മാസം മൂപ്പ് ഇതിന് നീ ജനിച്ചപ്പോ തൊട്ട് തള്ള് തുടങ്ങിയതല്ല
അമർ : ? ഈശ്വരാ നാറി വന്നാമതി എനിക്ക് വൈയ്യാ...
⏩ അമറും അച്ചുവും പോയിട്ട് മൂന് ദിവസം ആയി ഇന്ന്....
⏩ എറണാകുളം ( കേ എഫ് സി)
⏩ ദേവി ചേച്ചി ശരൺ ചേട്ടൻ സൂര്യ അമ്മു ശ്രീ നന്ദൻ റെമോ എല്ലാരും ഉണ്ട്
ശ്രീ : എന്തായി പോയവർ വിളിക്കുക വല്ലതും ചെയ്തോ
നന്ദൻ : ഇല്ല അവര് വേറെ കാര്യത്തിന് എന്തോ പോയതാ എന്ന പറഞ്ഞത് പക്ഷേ അതൊന്നും അല്ല ഉറപ്പാ ...
സൂര്യ : നിങ്ങള് രണ്ട് പേരും ഇങ്ങോട്ട് വന്നോ
ശ്രീ : അതെ ഇവര് അമ്മായിയുടെ വീട്ടിൽ വന്നപ്പോ ഞങ്ങളും കൂടെ വന്നു....
ദേവി ചേച്ചി : ഇന്ന് ശരണെട്ടൻ ബാംഗ്ലൂർ പോവാ... അപ്പോ എനിക്ക് കൂട്ടും ആയി അല്ലെങ്കിൽ വീട്ടിൽ പോവണ്ട അവസ്ഥ ആയേനെ...
റെമോ : എന്ത് ഡീ നീ ഇങ്ങനെ ഇരിക്കുന്നത്
അമ്മു : ഒന്നുമില്ല ടാ...
നന്ദൻ : പിന്നെ കെട്ടിയവനെ കാണാതെ ഇരിക്കുമ്പോ അവള് ചിരിച്ച് തുള്ളി നടക്കാം ....
ഫുഡ് വന്നു അവരത് കഴിക്കാൻ തുടങ്ങി
കഴിച്ച് കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങിയതും ഒടുക്കത്തെ മഴ....
ശരൺ ചേട്ടൻ : അപ്പോ നമ്മക്ക് ഇറങ്ങാം ദേവു....
നന്ദൻ : അല്ല നിങ്ങള് അവിടെ ഒറ്റക്ക് ആണ് എന്നല്ലേ പറഞ്ഞത് എന്നാ ഞങ്ങളുടെ കൂടെ പോര് നമ്മക്ക് അവിടെ കൂടാം....
ശ്രീ : അത് നല്ലതാവും ഒരുമിച്ച് ഇരിക്കുമ്പോ കുറച്ച് സമാധാനം കിട്ടും...
ശരൺ ചേട്ടൻ : എന്തോ ദേവു പിള്ളേരുടെ കൂടെ പോവുന്നോ
ചേച്ചി : എനിക്ക് കുഴപ്പം ഒന്നും ഇല്ല നിനക്കോ അമ്മു....
അമ്മു ഒന്നും പറഞ്ഞില്ല
ശ്രീ : അവൾക്ക് കുഴപ്പം ഒന്നും ഇല്ല ....
ശരൺ ചേട്ടൻ ഡോ നിങ്ങള് കാർ കൊണ്ട് പൊക്കോ.... ഞാൻ കാബ് പിടിച്ച് പൊക്കൊളാം....
⏩ സൂര്യയുടെ കാർ വലിയ ഒരു ഗെയിറ്റിൻ്റെ മുന്നിൽ എത്തി നന്ദൻ കീ അമർത്തി
💬 Comments
View all comments