Chapter Title : വധു is a ദേവത 30 [Doli]
ആരൊക്കെയോ കെട്ടിപ്പിടിക്കുന്നുണ്ട് എന്തൊക്കെയോ പറയുന്നുണ്ട് എനിക്ക് ഒന്നും അറിയുന്നില്ല ....
പപ്പയുടെ ഉമ്മ ആണ് എനിക്ക് സ്വപ്നത്തില് നിന്നും ഉള്ള തിരിച്ച് വരവിന് കാരണം ആയത്...
പാവം കരയുക ആണ്... എനിക്ക് അത് കണ്ടപ്പോ വിഷമം ആയി...ഞാനും പപ്പയെ തിരിച്ച് കെട്ടിപ്പിടിച്ചു...
പപ്പക്ക് അത് സന്തോഷം ആയി...
അങ്കിൾ : രാമ ഉള്ളിലേക്ക് വാടോ
പപ്പ എന്നെ ഒന്ന് നോക്കി ഒരു ഉമ്മ കൂടെ വച്ച് കണ്ണ് തുടച്ച് എന്നെ തോളിൽ പിടിച്ച് ഉള്ളിലേക്ക് വിളിച്ചു....
ആളുകൾ രണ്ട് സൈടും നിക്കുന്നുണ്ട് ...
അങ്കിൾ എന്നെ വന്ന് പൊത്തി പിടിച്ചു....എനിക്ക് അബ്ലിയ വിഷമം തോന്നിയില്ല പാവം പുള്ളി എന്ത് ചെയ്യാൻ
അങ്കിൾ മാറി മഹി ആൻ്റി വന്നു ഞാൻ മിണ്ടാതെ നിന്നു എനിക്ക് പ്രത്യേകിച്ച് ഒരു ഫീലിങും ഉണ്ടായില്ല ....
ഉള്ളിൽ എനിക്ക് ഇഷ്ട്ടം തോന്നിക്കുന്ന ഒരു മുഖം ഞാൻ കണ്ടു റൂബി ആൻ്റി
ഞാൻ ഓടി പോയി ആൻ്റിയെ കെട്ടിപ്പിടിച്ചു
റൂബി ആൻ്റി എൻ്റെ മുഖം മുഴുവൻ ഉമ്മ വച്ചു ....
ഞാൻ തിരിച്ചും ഉമ്മ വച്ചു ....
റൂബി ആൻ്റി: എന്തിനാ കുട്ടാ നീ ഇങ്ങനെ ചെയ്തത് നിനക്ക് അങ്ങോട്ട് വന്നൂടെ ഞാൻ ഇല്ലെ നിനക്ക്....
ഞാൻ : സോറി ആൻ്റി....
റൂബി ആൻ്റി : ചെല്ല് അമ്മ ഉള്ളിൽ ഉണ്ട് പോ...
ഞാൻ കുട്ടുവിനെ അവിടെ കണ്ടു ഞാൻ അവനെ അടുത്തേക്ക് വിളിച്ചു
അവൻ എൻ്റെ അടുത്തേക്ക് വന്നു
ഞാൻ അവന് കൈ കൊടുത്തു താങ്ക്സ് ഫോർ ദി ഹെൽപ്പ് ...
അവൻ ഒന്നും മിണ്ടിയില്ല മാറി നിന്നു....
കൂട്ടുകാർ ഒക്കെ എന്നെ നോക്കി നിന്നു നന്ദൻ എന്നെ കണ്ടതും പല്ല് കടിച്ച് മുന്നോട്ട് വന്നു റെമോ അവനെ പിടിച്ച് നിർത്തി മൂനിനും വലിയ മുഖം ഇല്ല ....
ഞാൻ ഉള്ളിലേക്ക് പോയി അമ്മ അമ്മു എൻ്റെ ജീവനും ജീവൻ്റെ ജീവനും ആയിരുന്ന രണ്ട് പേർ ഉള്ളിൽ തലയും കുനിച്ച് ഇരിക്കുന്നുണ്ട്....
ഞാൻ അങ്ങോട്ട് പോണോ വേണ്ടയോ എന്ന് വിചാരിച്ച് ഇങ്ങനെ നിന്നു പിന്നെ
💬 Comments
View all comments