Chapter Title : വധു is a ദേവത 36 [Doli]
അങ്ങനെ ആണോ ...
ഞാൻ : എനിക്ക് ഒരു ക്രിഞ്ച് പോലെ പിന്നെ ഒരു അടുപ്പക്കുറവ് പോലെ തോന്നുന്നു ....
അമ്മു : എന്നോട് ഉള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ ....
ഞാൻ : സത്യം പറയട്ടെ
അമ്മു : പറ
ഞാൻ : വെഷമം ആവോ....
അമ്മു : ഇല്ല പറ
ഞാൻ ; എനിക്ക് നിന്നെ ഇനി പഴയ പോലെ കാണാൻ പറ്റില്ല...
അമ്മു : ഹെ ... അതെന്താ...?
ഞാൻ : ഞാൻ ഇഷ്ട്ടപെട്ട നീ എന്നെ ഒരുപാട് വേദനിപ്പിച്ചു അത് കാരണം എനിക്ക് ഇനി പഴയ ...
അമ്മു. : മതി പറയണ്ട .... എനിക്ക് മനസ്സിലാവും ? ഞാൻ ഇനി ഒരു ശല്യം ആവുന്നില്ല .... ബഡ്ഡെ കഴിഞ്ഞ ഞാൻ പോയേക്കാം....
ഞാൻ : ഉവ്വ് കൊറേ പോയത് തന്നെ ....
അമ്മു : ?
ഞാൻ : നിന്നോട് ഞാൻ വൈകുന്നേരം പറഞ്ഞത് മറന്നോ
അമ്മു : അത് അത് ...
ഞാൻ : ഒരിക്കേ കൂടെ പറയാം ചെവി തുറന്ന് കേട്ടോ ....എനിക്ക് നീ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല പറഞ്ഞേക്കാം ??? ?
അമ്മു : ഇന്ദ്ര .... അവളെൻ്റെ മേലേക്ക് ചാടി വീണു....കണ്ണാ എന്നെ വിട്ട് പോവല്ലേ കുട്ടാ .... പ്ളീസ് ഞാൻ നല്ല കുട്ടി ആയിക്കോളാം പ്ളീസ്...??
ഞാൻ അവളുടെ പുറത്ത് തട്ടി കൊണ്ട് അമ്മു പറയുന്നത് കേട്ട് കൊണ്ട് അവളുടെ അടിയിൽ കെടന്നു ...അവളുടെ കരച്ചിൽ വിഷ്ണുവിൻ്റെ നാശം കാണാൻ വീണ്ടും വീണ്ടും എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ....എൻ്റെ ഉള്ളിൽ തീ കത്തികൊണ്ടിരുന്നു....
ഞാൻ : അമ്മു അമ്മുക്കുട്ടാ... മതി ....
അമ്മു : ഇല്ല ടാ എനിക്ക് എൻ്റെ സങ്കടം അടക്കാനും ഒന്നും മറക്കാനും പറ്റുന്നില്ല ....
ഞാൻ : അതെ ഇത് ആലോചിച്ച് ഇരുന്ന വീണ്ടും ശെരി ആവില്ല മാറിക്കേ ഞാൻ പോയി കുളിച്ചിട്ട് വരാം ....നീ പോയി കഴിച്ചോ ...
അമ്മു : ഇല്ല നീ കൂടെ വാ
💬 Comments
View all comments