Chapter Title : വധു is a ദേവത 36 [Doli]
... നമ്മക്ക് ഇടയില് ഒരു കാര്യം നടന്നു അത് നടന്ന് പോയില്ലേ എന്ത് ചെയ്യാൻ പറ്റും പോട്ടെ ... നമ്മക്ക് അത് വിടാം ... ഇത് പോലെ ഏത് ഹാ നമ്മള് ആറ് കൊല്ലം ആണ് നശിപ്പിച്ചത് അല്ലേ അതിൻ്റെ ഇടയിൽ നമ്മള് എന്തൊക്കെ ഒന്ന് അനുഭവിച്ചിട്ടുണ്ട് അത് നോക്കുമ്പോ ഇത് എന്ത് രണ്ട് ആഴ്ച്ച ഇത്ര അല്ലേ ഉള്ളൂ ...
അമ്മു : എന്നാലും കണ്ണാ ....
ഞാൻ : ഒന്നും പറയണ്ട നമ്മള് ഇനി ഹരി സൂസി അല്ല സൂസൻ പിന്നെ മുഖ്യം ആയി വിഷ്ണു ഈ മൂന് പേരും നമ്മടെ ജീവിതത്തിൽ നിന്ന് വെട്ടുന്നു ( അല്ലെങ്കിൽ വേണ്ട നാളെ മൊത്തം ആയി വെട്ടാം ).... ഒക്കെ അല്ലേ
അമ്മു കണ്ണ് തുടച്ച് കൊണ്ട് തല ആട്ടി
ഉമ്മ ഞാൻ അവളുടെ കവിളിൽ അമർത്തി ഉമ്മ വച്ചു ...
ഞാൻ ; ശെരി ഞാൻ പോയി കുളിച്ചിട്ട് വരാം എന്നിട്ട് ഒരുമിച്ച് കഴിക്കാം കേട്ടോ....
അമ്മു : ശെരി ...?
ഞാൻ : ഇനി എന്താ ഡീ ഒലക്കെ നിനക്ക്
അമ്മു : ഞാൻ നിൻ്റെ സ്നേഹം അർഹിക്കുന്നുണ്ടോ കണ്ണാ
ഞാൻ : പിന്നെ നിൻ്റെ കാര്യം എനിക്ക് അറിയില്ല പക്ഷേ എനിക്ക് എൻ്റെ സ്നേഹം നിനക്ക് തരാൻ ആണ് ഇഷ്ട്ടം....
അമ്മു : സോറി കണ്ണാ റിയലി സോറി....ഞാൻ വലിയ തെറ്റ് ആണ് നിന്നോട് ചെയ്തത്.....
ഞാൻ : അമ്മുവെ ഞാൻ പറഞ്ഞു മതി ....
അമ്മു : ശെരി ഇല്ല ഞാൻ ഇനി കരയില്ല... ചെല്ല് പോയി കുളിച്ചിട്ട് വാ ...
ഞാൻ : വരുന്ന കുളിക്കാൻ
അമ്മു : ? ?
ഞാൻ : ഇനി അതിന് കരയണ്ട ... പിന്നെ ഞാൻ കുളിച്ച് വരുന്നതിന് മുന്നേ കരയാൻ ഉള്ളത് ഒക്കെ തീർത്ത് വച്ചോ ഇനി കരഞ്ഞ ഞാൻ സൂസിയുടെ അടുത്ത് പോവും പറഞ്ഞേക്കാം...
അമ്മു : പോടാ...?
ഞാൻ : ഇത് ഇതാണ് എനിക്ക് കേക്കണ്ടത്.... അപ്പോ മാറ്റം
💬 Comments
View all comments