0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 657

ഇരുന്ന് കഴിക്കുന്ന അവനെ നോക്കി പറഞ്ഞു ....

ഞാൻ അങ്ങോട്ട് നടന്ന് പോയി ...

ഡൈനിങ്ങിൽ പപ്പ അങ്കിൾ അമർ നന്ദൻ അച്ചു ഇവരൊക്കെ കഴിച്ചൊണ്ട് ഇരിക്കുക ആണ് ...

ഞാൻ : അമ്മ ഫൂഡ്.... അമ്മോ കൂയ്. . ചിൽ ഒറ്റ അടി കൈക്ക് തന്നെ കിട്ടി

അമ്മ : പാതിരാത്രി ആയാ കുറുക്കന് തൊടങ്ങി ഓളി ഇടൽ എന്താ ടാ

ഞാൻ : ആഹാരം....

അമ്മ : ഇന്നാ

ഞാൻ : ഐയ്യേ ബിരിയാണി എനിക്ക് വേണ്ട ...

അമ്മ : ഇതേ ഉള്ളൂ വേണേ തിന്നിട്ട് പോ....

ഞാൻ : ശെരി വേറെ വഴി ഇല്ലല്ലോ ....

ഞാൻ പ്ലേറ്റ് കൊണ്ട് ഹോളിൽ പോയി...

ഞാൻ ശ്രീ യെ നോക്കി അവള് ഫുഡിൽ ആണ് ഫുൾ ശ്രദ്ധ

ഞാൻ : സൂര്യ

സൂര്യ : ഓ

ഞാൻ : ചേച്ചിയും അനിയത്തിയും ഫൂഡ് കണ്ട പിന്നെ ഭൂമി കുലുക്കം വന്നാ അറിയില്ല ....

ശ്രീ : പോടാ .. പോടാ. ..

സൂര്യ : സത്യം ഈ രണ്ട് ഉണ്ടകളും ശെരിയായ തീനി മാടുകൾ തന്നെ ....

ഞാൻ : കഴിക്ക് അമ്മുക്കുട്ടാ.....

അമ്മു : എനിക്ക് വേണ്ട ഇന്ദ്ര എന്തോ പോലെ ഉണ്ട് ....

ഞാൻ : എന്താ അത്

അമ്മു : ഒരു സുഖം ഇല്ല വേണ്ട നീ കഴിച്ചോ

ഞാൻ : ഏയ് കണ്ണും മൂക്കും ഒക്കെ. നോക്ക് ....അല്ലെങ്കിൽ ഇരിക്ക് ഞാൻ വാരി തരാം .... കേട്ടോ .

അമ്മു : ? ശെരി ...

സൂര്യ : അയ്യ ഓരോരോ ഐഡിയ....

ഞാൻ : ഞാൻ പോയി കറി കൊണ്ട് വരാം ... നിക്കെ....

ഞാൻ ഓടി പോയി കറിയും ഫ്രൈയും ഒക്കെ കൊണ്ട് വന്നു...

അമ്മുനെ എൻ്റെ അടുത്ത് പിടിച്ച് ഇരുത്തി ഞാൻ വാരി കൊടുത്തു...

അമ്മു എന്നെ നോക്കി കൊണ്ട് ഞാൻ കൊടുക്കുന്നത് കഴിക്കാൻ തൊടങ്ങി....

പപ്പ : ആഹാ അടിപൊളി ആണല്ലോ ഇവടെ

💬 Comments

View all comments