Chapter Title : വധു is a ദേവത 41 [Doli]
കൊണ്ട് പോയി വൃത്തിക്ക് തേച്ച് ഒരച്ച് കുളിപ്പിച്ച് മറ്റേ ടോം ആൻഡ് ജെറിലേ ഡക്കിന്റെ കളർ അടിച്ചോണ്ട് വാ
മഹാ : ഓക്കേ
ഞാൻ : പൈസ ഇപ്പൊ ഇടാ ഇന്ന് ഗേൾസ് അടിച്ച് പൊളിച്ചോ...
അമ്മു : താങ്ക്സ്....
എന്നാ ട്രക്ക് കൊണ്ട് ഞങ്ങള് ഉള്ള തമിഴ് നാട് ചെക് പോസ്റ്റ് മുഴുവൻ നിർത്തി നിർത്തി ഒരു വഴിക്ക് വാളയാർ എത്തി....
?"കൂടെ ഉറങ്ങാൻ കൊതി ആവുന്നോ നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നു "
ശിവ : പണ്ടൊക്കെ ഇതൊക്കെ കേക്കുന്നത് തന്നെ എന്തോ പോലേ ആയിരുന്നു ഇപ്പൊ പുതിയ പാട്ട് കേക്കാൻ ആണ് പിടിക്കാത്തത്....
ഞാൻ : അതൊക്കെ അത്ര തന്നെ
മണ്ണൂത്തി എത്തും മുന്നേ വണ്ടി പിടിച്ചു
ഞാൻ : ടാ ലൈസെൻസ് എടുത്തോണ്ട് വന്നെ
അവൻ പേഴ്സ് എടുത്തോണ്ട് വന്നു...
ഞാൻ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി
നേരെ ജീപ്പിന്റെ അടുത്തേക്ക് പോയി...
പോലീസ് : എന്താ
ഞാൻ : വണ്ടി
പോലിസ് : എന്താ ലോഡ്
ഞാൻ : മാർബിൾ ഗ്രാനൈറ്റ്
പോലിസ് : തൂക്കം
ഞാൻ : മുപ്പത് ടൺ സാറേ
പോലിസ് : ഓവർ ലോഡ് ആണല്ലോ സാറേ
ഞാൻ : അയ്യോ ഇല്ല സാറേ വണ്ടിക്ക് മുപ്പത്തി എട്ട് വരെ കേറ്റാ പെർമിറ്റ് ഒണ്ട്
എസ് ഐ ആണ് തോന്നുന്നു എന്നെ ഇങ്ങനെ ഒന്ന് നോക്കി
ഞാൻ : ഒള്ളതാ സാറേ
എസ് ഐ : ലൈസെൻസ്
ഞാൻ : ശിവ ശിവാ
ശിവ : വന്നു വന്നു... ഇതാ സാറേ
പോലിസ് : എവടെന്നാ വരുന്നേ...
ശിവ : സേലം.....
പോലിസ് : ശെരി ശെരി....സാർ വണ്ടി ദേ ആ ഓരത്ത് കേറ്റി ഇട്ടോ
ഞാൻ : ആയോ സാറേ അങ്ങനെ പറയല്ലേ പെട്ടെന്ന് പോണം സാറേ
പോലിസ് : എടാ മോനെ ലോങ്ങ് അല്ലെ എങ്ങോട്ടാ
ഞാൻ : അടുത്ത് തന്നെ സാറേ
പോലിസ് : കൊറച്ച് നേരം റസ്റ്റ് എടുക്ക് എന്നിട്ട് പതുകെ പോവാന്ന്...
💬 Comments
View all comments