Chapter Title : വധു is a ദേവത 41 [Doli]
കണ്ട് നല്ല പോലെ ആശ്വാസിപ്പിച്ച് ഞാൻ വീട്ടിലേക്ക് എറങ്ങി....ബൈക്ക് കൊണ്ട് നിർത്തി... അകത്ത് കേറി കുളിച്ച് ഒറ്റ കെടത്തം അമ്മോ എന്തൊരു സുഖം ഏസിടെ തണുപ്പ് കൂടെ ആയപ്പോ സുഖം എരട്ടി ആയി...
താഴെ കൂട്ടചിരി കേട്ടാണ് ഞാൻ എണീറ്റത്...
ഫ്രഷ് ആയി താഴോട്ട് പോയപ്പോ പപ്പ സുദർശൻ അങ്കിൾ രണ്ട് പേരും ഡോറിന്റെ അടുത്ത് നിക്കുന്നു
കണ്ടിട്ട് എറങ്ങാൻ നിക്കാ തോന്നുന്നു
ആ ഇതാര് വരണം....
എന്നെ കണ്ടതും പപ്പ പറഞ്ഞു
ഞാൻ മിണ്ടാതെ അടുത്തേക്ക് പോയി
പപ്പ : പെർഫ്യൂo കൊള്ളാല്ലോ പുതിയതാ
ഞാൻ : ആ കാലത്ത് ഡ്രസ്സ് എടുക്കാൻ പോയപ്പോ വാങ്ങിയത്
പപ്പ : എനിക്ക് വേണേ
ഞാൻ : പിന്നെ
പപ്പ : it's good കാശു പപ്പക്ക് തരൂ ?
ഞാൻ : ഒരു ടെൻ ബക്ക്സ്സ് തന്നാ തരാ
പപ്പ : പത്ത് രൂപ അല്ലെ തരാ
ഞാൻ : പത്തായിരം
പപ്പ : പോടോ ഫൂൾ... ? അത്ര ഒണ്ടേ ആ ഷോപ്പ് തന്നെ ഞാൻ വാങ്ങും....
ഞാൻ : അയ്യോ തരാ
അങ്കിൾ : എന്താ മോനെ കുട്ടപ്പാ കാണാനില്ലല്ലോ
ഞാൻ : ഒരേ ബിസി അങ്കിളെ
ടാ... കുരുത്തം കെട്ടതേ
ഞാൻ തിരിഞ്ഞ് നോക്കി
എന്താടാ നീ കള്ളത്തരം ചെയ്യുന്നേ നിന്റെ അമ്മക്ക് ഒരേ ടെൻഷൻ മധു ആന്റി ഉള്ളീന്ന് എറങ്ങി വന്നു....
ഞാൻ : ഞാനെ ഒരു ബോംബ് ഒണ്ടാക്കാൻ ഒള്ള പ്ലാനിലാ....
മധു ആന്റി : കഴിഞ്ഞിട്ട് പറയണേ എക്സിബിഷൻ വരുവാ ഒരു ദിവസത്തേക്ക് വാടകക്ക് തരണേ
ഞാൻ : തറാ... ?
മധു ആന്റി കൊഞ്ഞനം കുത്തി കാണിച്ചു...
ഞാൻ : കാറിന്റെ ചെലവ് എവടെ
മധു ആന്റി : അമ്മേ ഏൽപ്പിച്ചിട്ടൊണ്ട്
ഞാൻ : അത് മതി....
അമ്മ : എപ്പോ എത്തി
ഞാൻ : പത്ത് മണിക്ക്
എങ്ങനെ... അമ്മു ഉള്ളിന്ന് വന്നു....
ഞാൻ : പത്ത് മണിക്ക് എത്താ വിചാരിച്ചു നടന്നില്ല ഞാൻ എന്താക്കാനാ ബസ്സ്
💬 Comments
View all comments