Chapter Title : വധു is a ദേവത 42 [Doli]
രണ്ടും ഒരു ത്രാസില് വച്ചാ മാറില്ല അത്രക്ക് ക്ളോസ് ആണ്.... പിന്നെ രാമു അങ്ങനെ പറഞ്ഞാ അത് നിന്നോട് കള്ളം പറഞ്ഞതാ അവൻ പോവുന്ന വരെ ഇവന്മാര് രണ്ടും ആയിരുന്നു ഒറ്റ കെട്ട്
പത്മിനി ഒരു പുച്ഛം ഇട്ടു....
ആറ് മണി ആയപ്പോ ഫ്ലാറ്റിലെ കോളിങ് ബെൽ അടിച്ച ഒച്ച കേട്ടു...
അമ്മു പോയി തൊറന്ന് നോക്കി
അമ്മ ഹാൻഡ് ബാഗ് പിടിച്ച് അവളെ നോക്കി ചിരിച്ചു....
അമ്മു : ?
അമ്മ : വന്നോട്ടെ
അമ്മു : വേണ്ട
പത്മിനി : ?
അമ്മ : മാറി നിക്കടി....
അമ്മു അമ്മേ കെട്ടിപ്പിടിച്ചു
അമ്മ അവളെ പിടിച്ചോണ്ട് ഉള്ളിലേക്ക് കേറി....
അമ്മു ഡോർ ലോക്ക് ചെയ്തു....
അമ്മു : ഇപ്പഴെങ്കിലും വരാൻ തോന്നിയത് ഭാഗ്യം ?
അമ്മ : ദേ വാശി കള മോനെ അവൻ ഒറക്കം ഇല്ലാതെ നടക്കാൻ തൊടങ്ങിട്ട് ഒരാഴ്ച ആയിട്ടൊ
അമ്മു : ഇല്ല ആന്റി അത് മാത്രം എന്നോട് പറയല്ലേ....
അമ്മ : എന്ന് വച്ചാ നീ ഇനി അങ്ങോട്ട് വരുന്നേ ഇല്ലെന്നാ
ഇഷ്ട്ടം ഇല്ലെങ്കി വിട്ടേക്ക് ആന്റി... പത്മിനി കേറി പറഞ്ഞു...
അമ്മ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി....
അമ്മു : ഇല്ല ആന്റി അവന് വല്ലാത്ത ജാതി അഹങ്കാരം ആണ്... അങ്ങനെ വിട്ടാ പറ്റില്ലല്ലോ...
അമ്മ : മോനെ ദേ ഒറ്റ കാര്യം നീ ഓർത്ത് നോക്ക് നിങ്ങളെ തമ്മില് പിരിക്കാൻ നോക്കുന്ന ഒരുപാട് ആൾക്കാർ ഒണ്ട് എനിക്കറിയാ.... അത് നീ പറഞ്ഞില്ല പോട്ടെ അവൻ പോലും പല കാര്യവും എന്നോട് മറക്കുന്നുണ്ട്....
അമ്മു : ?
അമ്മ : ഒറ്റ കാര്യം ഓർത്ത് നോക്ക് മോനെ നീ, അവന് നിന്നെ എന്ത് ഇഷ്ട്ടാ അറിയാലോ അപ്പൊ നിനക്ക് സങ്കടം വന്നാ അവന് സഹിക്കോ
അമ്മു ഒന്നും പറഞ്ഞില്ല
അമ്മ : അവനായിട്ട് അങ്ങോട്ട് പോയതല്ല എരന്ന് വന്ന് വാങ്ങിയതാ എല്ലാ എണ്ണവും... ആദ്യം അറിഞ്ഞപ്പോ എനിക്ക് ഷോക്ക് ആയിരുന്നു പിന്നെ വിചാരിച്ചപ്പോ എന്റെ മോന്റെ ഭാഗത്ത് ഒരു
💬 Comments
View all comments