Chapter Title : വധു is a ദേവത 42 [Doli]
കാര്യം ഒന്നൂല്ലാ ഉണ്ടേ അവളെ പെണ്ണ് കാണാൻ ഇന്ന് ആള് വരാ അതാ
അമ്മു : ?
കുട്ടു : സൂര്യ പ്ലീസ് ചേട്ടാ ഹെല്പ് ചെയ്യ് എനിക്ക് അത്രക്ക് ഇഷ്ട്ടാ അവളെ.... നി അല്ല ചേട്ടന് എങ്ങനെ
സൂര്യ : ഇന്ദ്രൻ ജിമ്മില് വച്ച് ശിവക്ക് വിളിച്ചപ്പോ അവൻ പറയുന്ന കേട്ടു....
കുട്ടു : നിങ്ങള് ആരെങ്കിലും എന്തെങ്കിലും ചെയ്യ് ചേട്ടന്റെ ഫോൺ ആണെ ഓഫ് ആണ്....
സൂര്യ : അതൊക്കെ ചെയ്യാ നീ ആദ്യം ഇത് ചെയ്യ്
കുട്ടു : എന്ത് ചെയ്യാൻ പറ അവടെ പോയി അലമ്പ് കാണിക്കട്ടെ...
അമ്മു : ടാ ടാ അവര് നമ്മടെ ബന്ധുക്കൾ ആണ് പോരാത്തതിന് ശിവ നിന്നെ കുനിച്ച് നിർത്തി അലക്കും
കുട്ടു : നീ പോടീ ചേട്ടൻ ഇന്നാള് പറഞ്ഞെന്നാ പറഞ്ഞെ എന്നോട്...
അമ്മു : ബെസ്റ്റ് ?
കുട്ടു : സൂര്യ ചേട്ടാ പ്ലീസ് എന്തെങ്കിലും ഒന്ന് ചെയ്യ് ചേട്ടാ
ശ്രീ : പൊന്നൂ എന്തെങ്കിലും ചെയ്ത് കൊടുക്ക് ടാ ചിരിച്ച് നിക്കാതെ
സൂര്യ ചുമ്മാ നിന്ന് ചിരിച്ചോണ്ട് മാത്രം നിന്നു...
സൂര്യ : ഞാൻ എന്ത് ചെയ്യാൻ എനിക്ക് വൈയ്യ ഈ പീക്കിരിക്ക് വേണ്ടി കണ്ടവന്റെ അടി കൊള്ളാൻ
കുട്ടു : പോടാ തെണ്ടി... ?
അവൻ ചാടി കുത്തി വണ്ടി എടുത്ത് പോയി
സൂര്യ അത് നോക്കി ചിരിച്ചോണ്ട് നിന്നു...
ശ്രീ : എന്തെങ്കിലും ചെയ്യ് ടാ അവൻ നിന്റെ അനിയൻ ആണ് മറക്കണ്ട
സൂര്യ : ?അയ്യോ ഒന്നും ചെയ്യണ്ട എന്നാണ് ഓഡർ...
ശ്രീ : ഓ ഓഡർ വന്നോ അപ്പൊ സീൻ കാണില്ല...?
> 19:23 കുട്ടൂന്റെ ബൈക്ക് സൂര്യടെ വീടിന്റെ ഉള്ളിലേക്ക് കേറി വന്നു
അവടെ അപ്പൊ അമ്മു ശ്രീ സൂര്യ റെമോ നന്ദൻ ആണ് ഒണ്ടായിരുന്നത്....
കുട്ടു ചാടി തുള്ളി വീട്ടിലേക്ക് കേറി പോയി...
ശ്രീ : എന്താടാ ലോട്ടറി അടിച്ചാ
കുട്ടു : ലോട്ടറി അടിച്ചടി ?
സൂര്യ : ?
അമ്മു :
💬 Comments
View all comments