Chapter Title : വധു is a ദേവത 42 [Doli]
നീ എന്താ ഡീ ഇവടെ സൂസി പറയുന്നത് കേട്ടു സത്യം പറഞ്ഞോ ആനി സൂസി അവളെ പേടിപ്പിച്ചു....
ആനി ഒന്ന് ടെൻഷൻ ആയി
ആനി : എന്നെ കണ്ടപ്പോ അവനാ പിടിച്ച് ഇരുത്തിയത്....
ഞാൻ : യെസ്
((റൂൾ നമ്പർ വൺ : ഒരുമിച്ച് കണ്ടാൽ എല്ലാം എന്റെ തലക്ക് വക്കണം ))
അവളത് കൃത്യമായി ചെയ്തു....
സൂസി : സത്യം പറഞ്ഞോ അല്ലെങ്കി അറിയാലോ
ആനി : അയ്യോ അല്ല സൂസൻ അവനാ എന്നെ പിടിച്ച് ഇരുത്തിയത് ഞാൻ പോവാ വേണേ
സൂസി : അവൻ എന്നോട് സാത്യം പറയും അപ്പൊ അവൻ മാറ്റി എങ്ങാനും പറഞ്ഞാ ?
ആനി : ദേ ചുമ്മാ എന്റെ തലക്ക് കേറല്ലേ... ഞാൻ പോവാ
സൂസി : വേണ്ട അവന്റെ ഗസ്റ്റ് പറഞ്ഞാ എന്റേം കൂടെ ആണ് ഇരിക്ക്...)
ഞാൻ ഓഡർ കൊടുത്ത് സാധനം വാങ്ങി എടുത്തോണ്ട് പോയി
സൂസി : താങ്ക്സ് ബേബി ?
ആനി : താങ്ക്സ്
ഞാൻ : ആനി വേറെ വല്ലതും വേണോ
സൂസി : നിങ്ങള് എങ്ങനെ ആണ് പരിചയം
ഞാൻ : ആ നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ ആനി നമ്മടെ ശ്രീടെ ഫ്രണ്ട് ആണ് അവർടെ കല്യാണത്തിന് വന്നപ്പോ കണ്ടതാ പിന്നെ പരിചയപ്പെട്ടു കൂടെ രണ്ട് ചിക്ക്സ്സ് കൂടെ ഒണ്ടായിരുന്നു ഇപ്പൊ കണ്ടപ്പോ ഒരു കൊഫി ഓഫർ ചെയ്തു കുടിക്കുന്നു ?
സൂസി : ഫൈൻ ഫൈൻ....
ആനി : ഞാൻ പോട്ടെ നിങ്ങള് സംസാരിക്ക്....
ഞാൻ : thanks for the time ആനി ?
ആനി ചിരിച്ചിട്ട് ബാഗ് എടുത്ത് സ്ഥലം വിട്ടു....
സൂസി അവളെ തുറിച്ച് നോക്കുന്നത് ഞാൻ കണ്ടു.. സൂസി : നീ എന്താ ഇവടെ പെട്ടെന്ന്
ഞാൻ : ഞാൻ കഴിക്കാൻ വന്നത്
സൂസി : ആണോ നന്നായി...
ഞാൻ : അച്ചു തിരിച്ച് പോയി അവരെ കൊണ്ടാക്കാൻ വന്നത്...
അയ്യോ അവര് പോയോ.... ? അവൾ കൊറച്ച് ഷോക്ക് ഇട്ട പോലെ പറഞ്ഞു
💬 Comments
View all comments