Chapter Title : വധു is a ദേവത 42 [Doli]
ഞാൻ നോക്കിയത് അമ്മൂന്റെ മുഖം പിന്നെ അവൾ അത് എടുക്കോ ഇല്ലേ എന്നത് കൂടെ ആണ്...
ചെറിയ മാനക്കേട് പോലെ ഒണ്ട് അവക്ക്
ഞാൻ ഫോൺ എടുത്ത് ടെക്സ്റ്റ് അയച്ചു.... ഐ ലവ് യൂ എന്ന്....
അമ്മു അത് നോക്കി പിന്നെ എന്നെ ദേഷ്യത്തോടെ നോക്കി
എടുത്തോണ്ട് പോ പ്ലീസ് ഞാൻ അവക്ക് മെസ്സേജ് അയച്ചു
അമ്മു : വച്ചിട്ട് പോടാ
പോയി കൈയ്യീന്ന് പോയി അവള് ഇത്ര ദിവസം പിടിച്ച എയർ മുഴുവൻ പോയി...
ഞാൻ : എന്നെ വെറുപ്പാണോ
അമ്മു : അതേ
ഞാൻ : തെളിയിക്ക്
അമ്മു : സൗകര്യം ഇല്ല
ഞാൻ : അപ്പൊ ഇത് വെറും ഷോ
അമ്മു : ശെരി പറ തെണ്ടി എന്ത് വേണം ?
ഞാൻ : അത് എടുത്തിട്ട് എണീറ്റ് പോ അപ്പൊ എന്നോട് ദേഷ്യാ ഞാൻ പിന്നെ ശല്യം ചെയ്യാം വരില്ല ?
അമ്മു : എനിക്ക് നിന്റെ ഒരു കോപ്പും വേണ്ട
ഞാൻ : അപ്പൊ എന്നോട് ദേഷ്യം ഇല്ല
അമ്മു : അതേ എനിക്ക് വേണ്ട നിന്നെ മര്യാദക്ക് പൊക്കോ
ഞാൻ : ഇഷ്ട്ടം ഇല്ലെങ്കി കവർ എടുത്ത് എണീറ്റ് പോ...അല്ലെങ്കി എന്നെ നിനക്ക് ജീവനാ മോളെ ?
അമ്മു എന്നെ നോക്കി പല്ല് കടിച്ച് ഫോൺ ഉള്ളിൽ ഇട്ട്....ജൂസ് ഒരു വലിയ വലിച്ച് എണീറ്റ് കവർ എടുത്ത് കൈയ്യിൽ പിടിച്ചു
അമ്മു : പപ്പ ഞാൻ പോവാ ഇവടെ വല്ലാത്ത ശല്യങ്ങള്...
അമ്മു എന്നെ തുറിച്ച് നോക്കി പല്ല് കടിച്ച് എറങ്ങി പോയി....
അമ്മു എറങ്ങിയതും ഞാൻ ഫോൺ പ്ളേറ്റ് രണ്ടും എടുത്ത് പത്മിനിടെ അടുത്ത് പോയി ഇരുന്നു....
അവളെന്നെ കണ്ടതും എണീക്കാൻ നോക്കി
ഇരിക്ക് പപ്പാ ഒരു കാര്യം പറയട്ടെ ഞാൻ അവളോട് പറഞ്ഞു
പത്മിനി : ഗെറ്റ് ലോസ്റ്റ് എനിക്ക് നിന്നോട് ഒരു കോപ്പും പറയാൻ ഇല്ല
ഞാൻ : ഇരിക്കടി ?
പത്മിനി ചെറുതായി പേടിച്ചു
ഞാൻ അമ്മൂന്റെ ജൂസ് ഗ്ലാസ് എടുത്ത് കുടിച്ചു
ഞാൻ
💬 Comments
View all comments