Chapter Title : വധു is a ദേവത 42 [Doli]
ഇരിക്ക്
സൂസി മെല്ലെ ഇരുന്നു...
ഞാൻ : നിക്ക് നിനക്ക് ഞാൻ കാപ്പിച്ചീനോ വാങ്ങിച്ചോണ്ട് വരാ...
ഞാൻ എണീറ്റ് പോയി.... തിരിച്ച് വന്നപ്പോ സൂസി തരിച്ച് ഇരിക്കുന്നു
ഞാൻ അവൾടെ തോളിൽ തട്ടി
സൂസി : ആ
ഞാൻ : കുടിക്ക്
സൂസി എന്നെ വളരെ സ്നേഹത്തോടെ നോക്കി ഇരുന്നു....
ഞാൻ : ഇങ്ങനെ നോക്കല്ലേ...പേടിക്കണ്ട വെഷം ഒന്നും ഇല്ല അതില് ?
സൂസി : ഒന്ന് പോ ഇന്ദ്രു നീ...
എന്താ പോവാത്തെ നീ ഞാൻ സ്ട്രോ വലിച്ചോണ്ട് ചോദിച്ചു...
സൂസി : തോന്നീല്ലാ...
ഞാൻ : ഉം... ശെരി എനിക്ക് ടൈം ആയി ഞാൻ പോട്ടെ
സൂസി : എങ്ങോട്ടാ
ഞാൻ : വീട്ടിലോട്ട്
സൂസി : ഏത് വീട്ടിലേക്ക്
ഞാൻ : ഇസ് സൂര്യടെ വീട്ടിലേക്ക് അങ്ങനെ പറഞ്ഞാലല്ലേ അറിയൂ ?
സൂസി : അപ്പൊ അങ്ങോട്ട്
ഞാൻ : ഇല്ല രണ്ട് ദിവസം ഇവടെ ആണ്, പണി ഒണ്ട്....
സൂസി : കൊറച്ച് ടൈം ഒണ്ടോ എന്റെ കൂടെ സ്‌പെന്റ് ചെയ്യാൻ
ഞാൻ : ഉം... ടൈം ഇല്ല ടാ സോറി
സൂസി : പ്ലീസ് പ്ലീസ്....
എന്താവും ഇനി മൂർക്കൻ തുപ്പാൻ പോവുന്നെ ഞാൻ ഓർത്തു....
ഞാൻ : ശെരി വാ
സൂസി : ഫൈൻ വാ....?
ഞാൻ : നിക്ക് എന്റെ ലാപ്ടോപ് വാങ്ങിച്ചിട്ട് വരാ...
പിന്നെ ഞാൻ അവൾടെ കൂടെ കാറിൽ കേറി പോയി
സൂസി നേരെ ബീച്ചിലേക്ക് വണ്ടി വിട്ടു....
കൊറേ നേരം ഞാൻ തെര നോക്കി നിന്നു...
സൂസി : എന്നെ കൊല്ലാൻ തോന്നുന്നുണ്ടോ നിനക്ക്
എന്തിന് ഒരു ചെറിയ അത്ഭുതത്തോടെ നോക്കി ഞാൻ അവളെ നോക്കി ചോദിച്ചു...
സൂസി : ഞാൻ അല്ലെ എല്ലാം ചെയ്തത്
ഞാൻ : എന്ത് ?
സൂസി : ഞാൻ പറഞ്ഞ കൊണ്ടല്ലേ അമൃത
ഞാൻ : നോ അങ്ങനെ ഒന്നും വിചാരിക്കല്ലേ നീ ഒരിക്കലും ഇതിന് കാരണം അല്ല.... ഞാൻ കൺഫസ്സ് ചെയ്ത കൊണ്ടാ... അത് വിട്
💬 Comments
View all comments