Chapter Title : വധു is a ദേവത 42 [Doli]
... പോയത് പോയി
സൂസി : നീ ചെയ്തത് അവക്ക് കൂടെ വേണ്ടി ആണെന്ന് അവളെന്താ ആലോചിക്കാത്തേ
ഞാൻ : പറഞ്ഞിട്ട് കാര്യം ഇല്ല എത്ര സ്നേഹിച്ചാലും ചെലത് നമ്മളെ വേദനിപ്പിക്കും...
സൂസി : അമൃത എത്രാമത്തേ വട്ടാ ഇങ്ങനെ നിന്നെ വേദനിപ്പിക്കുന്നെ....
ഞാൻ : പോവാ നമ്മക്ക് പ്ലീസ്
സൂസി : എന്റെ കൂടെ വരുന്നോ
ഞാൻ : വരായിരുന്നു പക്ഷെ വേണ്ട ശെരി ആവില്ല
സൂസി : ഒരു ശെരി കേടും ഇല്ല... നീ വന്നെ
അവളെന്റെ കൈ പിടിച്ച് വലിച്ചു....
ഞാൻ : വേണ്ട സൂസൻ നീ കാരണം ആണ് ഞാൻ വെഷമിക്കുന്നത് എന്നൊരു തോട്ട് അല്ലെ നിനക്ക് അത് വേണ്ട.... ഇത് ഞാൻ ചെയ്ത തെണ്ടിത്തരത്തിന്റെ ആണ്...
ഞാൻ ഫോൺ എടുത്ത് ഡയൽ ചെയ്തു....
ഞാൻ : ആ ടാ ബീച്ചിലോട്ട് വാ ബ്രോ....ശെരി പെട്ടെന്ന്
സൂസി : എന്താ എങ്ങോട്ടാ
ഞാൻ : ഞാൻ വാഗമൺ പോവാ വൈകീട്ട് അതാ....
സൂസി : ഒറ്റക്കാ
ഞാൻ : അല്ല ഫ്രണ്ട്സ്സ് ഒണ്ട്....
സൂസി : ഞാനും വന്നോട്ടെ
ഞാൻ : അയ്യോ ഞങ്ങള് കാറിലാ പോവുന്നെ ഫിൽ ആണ്....
സൂസി : ശെരി പോയിട്ട് വാ എന്നാ വരുന്നേ
ഞാൻ : നാളെ വൈകീട്ട് വരും.... ഒരു ഷൂട്ട് ഒണ്ട്
സൂസി : ശെരി....
അവൾടെ കണ്ണ് നെറഞ്ഞു...
സൂസി : ഇന്ദ്രു ഇത്....
അവളെന്റെ ചെവി പിടിച്ച് പറഞ്ഞു....
എന്റെ ചെവിയിലെ ബ്ലു സ്റ്റോൺ വച്ച കമ്മൽ കണ്ട് സൂസി ചോദിച്ചു....
ഞാൻ : നോക്കണ്ട നിന്റെ തന്നെ
സൂസി : ഇത് ഇപ്പഴും
ഞാൻ : നിന്റെ കുടുക്ക പൊട്ടിച്ച് വാങ്ങി തന്നതല്ലേ എനിക്ക്....
സൂസി : ? ?
പെട്ടെന്ന് അവളെന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു....
സൂസി : ഇന്ദ്രു നിനക്ക് എന്നെ കെട്ടികൂടെ ടാ പ്ലീസ്....
സൂസി കരഞ്ഞോണ്ട് പറഞ്ഞു..
സൂസി : എത്ര വിടാൻ നോക്കിയാലും നീ എന്റെ അസ്ഥിക്ക് കേറി പിടിക്കുന്നെ....
💬 Comments
View all comments