Chapter Title : വധു is a ദേവത 11 [Doli]
പപ്പ അമ്മയോട് പറഞ്ഞു....
അത് മൂർത്തി അങ്കിള് പറഞ്ഞത് ശെരി ആണ് ഞാൻ അങ്ങോട്ട് ചെന്ന് പറഞ്ഞു...
ഈ എട്ടും പോട്ടും തിരിയാത്ത എന്നെ പിടിച്ച് കെട്ടിക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ അതും വെറും 23 വയസ്സ് മാത്രം പ്രായമുള്ള എന്നെ.... ഞാൻ പറഞ്ഞ് തീരും മുന്നേ....
അപ്പോ എൻ്റെ മോൾക്ക് എത്ര 5 വയസാണോടാ ചെറുക്കാ ആൻ്റി അങ്ങോട്ട് കയറി വന്നു....
അവൻ്റെ ഒരു മൂർത്തി ഞാൻ ഇങ്ങേരോട് എപ്പോഴേ പറഞ്ഞതാ ആ കള്ള കഷണ്ടിയേ കല്യാണത്തിന് വിലിക്കണ്ട എന്ന് ഇപ്പൊ എന്തായി കുത്തിതിരുപ്പ് ഉണ്ടാക്കിയപ്പോ സമധാനം ആയോ ......
ഹ നീയോന്ന് അടങ്ങ് മഹി അയാള് വല്ലതും പറഞ്ഞു എന്ന് കരുതി നമ്മക്ക് അറിയില്ലേ നമ്മടെ മക്കളുടെ കാര്യം നടത്താൻ.... അമ്മ കേറി പറഞ്ഞു....
അത് തന്നെ പറയുന്നവര് പലതും പറയും ഈ ഞാൻ എൻ്റെ 22 ആമത് വയസ്സിൽ അല്ലേ കല്യാണം കഴിച്ചത്....പപ്പ പറഞ്ഞു....
അത് കല്യാണം കഴിച്ചതല്ലോ ഓടിപോയതല്ലെ ഞാൻ ഇടയിൽ കയറി പറഞ്ഞു....
ഓടി പോയാലും നടന്നു പോയാലും കല്യാണം ഞാൻ തന്നെ അല്ലേ കഴിച്ചത്... പപ്പ തർക്കിച്ചു....
എന്തായാലും ഞാൻ മൂർത്തി അങ്കിളിനെ സപ്പോർട്ട് ചെയ്യുന്നു.. ഞാൻ വീണ്ടും തീ കോരി ഇട്ട്....
ഈ കൊച്ചിനെ ഞാൻ ഇന്ന് ആൻ്റി കട്ട കലിപ്പായി.....
അയ്യോ വേണ്ട ഇനി ഓടാൻ വൈയ്യ ഞാൻ പറഞ്ഞു....
എൻ്റെ പോന്നു മഹി ഇവൻ നിന്നെ കളിപ്പിക്കാൻ വേണ്ടി പറയുന്നതാ നീയും അതിന് ഒത്ത് തുള്ളതെ അമ്മ ചിരിച്ചോണ്ട് പറഞ്ഞു.... അല്ലാ അല്ല എനിക്ക്
💬 Comments
View all comments