0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 926

ആയി പറ.....പപ്പ ആകാംശ കാണിച്ചു......

ശെരി അത്ര തന്നെ ഉള്ളൂ.....

ശെരി നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ പപ്പ പറഞ്ഞു.....

അല്ലാ ടാ ഏത് കോളജ് ആണ് അമ്മ പെട്ടന്ന് എന്തോ ഓർത്ത പോലെ ചോദിച്ചു.....

ടി. യു. ....ഞാൻ പറഞ്ഞു കൊടുത്തു.....

അത് എവിടെ ആണ് ബാംഗ്ലൂർ വല്ലതും ആയിരിക്കും കള്ള അപ്പോ അടിച്ച് പൊളിക്കാൻ ആണ് അല്ലേ....... അമ്മ ചിരിച്ചോണ്ട് പറഞ്ഞു.....

ഇത് നടക്കില്ല കേട്ടോ കൃഷ്ണെ പപ്പ പറഞ്ഞു.....

ബാംഗ്ലൂർ ഒന്നും അല്ല.....

പിന്നെ....

ഡോർത്മുണ്ട്...... ജർമനി .....

എല്ലാവരും ഒന്ന് ഞെട്ടിയ പോലെ എന്നെ നോക്കി.....അത്ര നേരം എവിടെയോ നോക്കി ഇരുന്ന അമൃത എന്നെ ഒന്ന് ഞെട്ടി നോക്കി......

അമർ പെട്ടന്ന് പൊട്ടി ചിരിച്ചു.....

എന്താടാ ചിരിക്കുന്നത് .....

ജർമനി കൊള്ളാം ...... അവൻ പറഞ്ഞു.....

എന്തൊക്കെ പറഞ്ഞാലും ശെരി ഞാൻ പോവും .....

നീ പോവും അവിടെക്കല്ല നമ്മടെ കൺസ്ട്രക്ഷൻ ഓഫീസിലേക്ക് പപ്പ പറഞ്ഞു....

പപ്പ എനിക്ക് അതിലൊന്നും താൽപര്യം ഇല്ല ......എല്ലാരുംമക്കളെ പഠിക്കാൻ പറയും നിങൾ എന്താ എന്നോട് വേണ്ട എന്ന് പറയുന്നത്...... ഞാൻ ചോദിച്ചു.....

നിന്നോട് പഠിക്കേണ്ട എന്നൊന്നും ആരും പറഞ്ഞില്ല പക്ഷെ ഈ ഇന്ത്യ മഹാരാജ്യത്ത് ഇല്ലാത്ത എന്താണ് അവിടെ വരെ പോവാൻ ..... പപ്പ തർക്കിച്ചു....

ഉണ്ട് 8വിട് പഠിച്ച കോട്ട കണക്കിന് സപ്ലി കിട്ടും ... അത്ര തന്നെ.....അവിടെ ആവവുമ്പോ നമ്മളെ ശ്രദ്ധിക്കാൻ അവർക്ക് പറ്റും പിന്നെ ഞാൻ പഠിക്കാൻ പോവുന്ന കോഴ്സിന് ബെസ്റ്റ് ജർമനി തന്നെ ആണ്.... അറിയോ....

എന്തിനും ന്യായങ്ങൾ

💬 Comments

View all comments