Chapter Title : വധു is a ദേവത 17 [Doli]
ചോദിച്ചു...
അങ്ങനെ ചോദിച്ചാ എനിക്കില്ല ചെറുപ്പം തൊട്ട് ഒരു ചെക്കനെ വല്ലാതെ ഇഷ്ടം ആയിരുന്നു അവൻ ആണെങ്കിൽ ഒരു തെണ്ടി ചെക്കൻ പിന്നെ അവനെ എൻ്റെ കൈക്കൽ ആക്കാൻ പെട്ട പാട്..... ഒരുപാട് കഷ്ടപ്പെട്ടു......
ഇപ്പോഴും ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല .....
അതെ ഒരുപാട് ഒരുപാട് എന്ന് പറഞ്ഞാ ഇനി എനിക്ക് ഒന്നും വേണ്ട .....
അല്ല നിനക്ക് എങ്ങനെ ആണ്......
അങ്ങനെ ചോദിച്ചാ കുറച്ച് കാലം മുന്നേ ഞാൻ വിചാരിച്ചത് നീ ആണ് ഈ ലോകത്ത് എന്നെ എറ്റവും വെറുക്കുന്നത് എന്നാ ....
അങ്ങനെ വിചാരിക്കാൻ ഉണ്ടായ കാര്യം എന്താണാവോ.....
ഒരുപാട് ഉണ്ടല്ലോ ഞാൻ വെളിയിലേക്ക് ഇറങ്ങി
എന്തൊക്കെ ആണ് ഒന്ന് എക്സ്പ്ലൈൻ ചെയ്ത നന്നായിരിക്കും.....
ആദ്യത്തെ മറ്റവൻ അമൽ കാരണം അത് വിട് ,പിന്നെ അടുത്തത് ഹോട്ടലിൽ വച്ച് ഉണ്ടായത് അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു .....
അവളുടെ മുഖം മാറി....
ഞാൻ ഫ്രണ്ട് ഡോർ തുറന്ന് വെള്ളം എടുത്ത് കുടിച്ചു.....
എടാ അത് എൻ്റെ തെറ്റ് തന്നെ സമ്മതിക്കുന്നു അത് പിന്നെ നിന്നിൽ നിന്ന് അങ്ങനെ ഒന്ന് സംഭവിച്ചു എന്ന് കേട്ടപ്പോ അതും നിൻ്റെ നമ്പൻ ആണ് പറഞ്ഞത്.....
അവരെ ഒക്കെ എൻ്റെ കൂട്ടുകാർ എന്ന് പറയാൻ തന്നെ നാണക്കേട് ചെറ്റകൾ.....ശെരി അതൊക്കെ നമ്മക്ക് മറക്കാം അല്ലേ കൂട്ടുകാരി......
ഇപ്പൊ കൂട്ടുകാരി ആയോ
അല്ലെങ്കിലും നീ എൻ്റെ കൂട്ടുകാരി അല്ലേ ..... എനിക്കില്ലെ അദ്യം തോന്നിയിട്ടുണ്ട് കൂട്ടുകാരിയെ സ്നേഹിക്കാൻ പാടുണ്ടോ എന്ന് നമ്മൾ അത്ര കട്ട ആയിരുന്നല്ലോ.....
എന്നിട്ട് പിന്നെ
💬 Comments
View all comments