0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

എങ്കിലും പറയുവാ.... പണ്ട് അച്ഛൻ മരിച്ചപ്പോ ചേച്ചി ജോലിക്ക് പോയി കഷ്ട്ടപ്പെട്ടാണ് എന്നെയും മഹിയേയും വളർത്തിയത് ... അമ്മ മഹി ജെനിച്ചപ്പോ പോയി പിന്നീട് അങ്ങോട്ട് ചേച്ചി ആയിരുന്നു ഞങ്ങടെ അമ്മ .... അപ്പോ ചേച്ചിയോട് ഞങ്ങക്ക് ഒരു പ്രതേക സ്നേഹവും ബഹുമാനവും ഒക്കെ ഒണ്ട് .... അത് കൊണ്ട് ആണ് ഞാൻ അളിയനെ അത്രക്ക് എതിർത്ത് സംസാരിക്കാതെ ഇരുന്നത് ...

ഞാൻ : അയ്യോ എനിക്ക് ഇതൊന്നും

രാംക്രി അങ്കിൾ : അല്ല മോൻ പറഞ്ഞത് ശെരി ആണ് മക്കളെക്കാളും വലുതല്ല അളിയൻ അത് ശെരി ആണ് പക്ഷെ ഞാൻ അവരെ എന്തെങ്കിലും പറഞ്ഞാ അത് ചേച്ചിക്ക് വല്ലാത്ത വെഷമം ആവും... അതാ ഞാൻ ...

ഞാൻ അങ്ങോട്ട് നോക്കിയതും അമ്മുൻ്റെ തോളിൽ കൈ ഇട്ട് ഫോൺ നോക്കുന്ന ശ്രീ ...അവളെന്നെ കണ്ടു ഞാൻ കൈ കാണിച്ച് അടുത്തേക്ക് വിളിച്ചു...

അവളെൻ്റെ അടുത്തേക്ക് വന്നു ...

ഞാൻ : അത് ശെരി തന്നെ അങ്കിള് പറഞ്ഞത് ... പക്ഷേ ഇവള് ഒരു ന്യായം അർഹിക്കുന്നില്ലേ അങ്കിളെ ... അങ്കിള് തന്നെ ആലോചിക്ക് ശ്രീ അങ്കിളിൻ്റെ മോൾ ജീവിതത്തിൽ ഇവൾക്ക് ഇതിലും വലിയ നാണക്കേട് ഇനി വരാൻ ഇല്ല ...

ശ്രീ : ?

ഞാൻ : ഇവൾക്ക് ഒരു ബോയ് ഫ്രണ്ട് ഒണ്ട് അവൻ അത്യാവശ്യം ലോക വിവരം ഉള്ള ഒരുത്തൻ ആയത് കൊണ്ടും ഇവളെ വിശ്വസിക്കുന്നത് കൊണ്ടും മാത്രം നാളെ ഇവൾക്ക് ഇവൾടെ ഇഷ്ടത്തിന് ഒരു കല്യാണം നടക്കും അല്ലെങ്കിൽ അങ്കിൾ ഒന്ന് ആലോചിച്ച്

💬 Comments

View all comments