0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

അങ്കിളിൻ്റെ അച്ഛൻ്റെ പ്രായം ഉള്ള ആര്ടെ എങ്കിലും തലയിൽ കെട്ടി വക്കണ്ടി വരും ...അല്ലെങ്കിൽ വല്ല രണ്ടാം കെട്ട് കാരൻ വരും...എന്റെ വളരെ അടുത്ത കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം മൊടങ്ങി ഈ എടക്ക് എന്താ കാര്യം അറിയോ എന്റെ കൂട്ടുകാരന്റെ കൂട്ട്കാരൻ എന്തോ കേസിൽ പെട്ടു അപ്പൊ അവനും ഇത് പോലെ ആവും എന്ന് കരുതിയിട്ട് ഓർക്കണം ഇത് നടന്നത് കല്യാണത്തിന് ഒരാഴ്ച ബാക്കി ഉള്ളപ്പോ.. എനിക്ക് അത്ര വേണ്ടപ്പെട്ട ആളാ ഇത് ഇതാ കാലം....

രാംക്രി അങ്കിൾ : ശെരി ആണ് മോനെ .... ഈശ്വരാനഗ്രഹം കൊണ്ട് എല്ലാം ശെരി ആയി നടന്നു... അതില് മോൻ്റെ പങ്ക് ചെറുതല്ല .....

ഞാൻ : ഇവള് അമ്മൂൻ്റെ ചേച്ചി മാത്രം അല്ലല്ലോ അങ്കിളെ ....എനിക്ക് അറിയാം പിന്നെ ഒരിക്കൽ പോലും അങ്കിളിന് ഇവളെ ഓർത്ത് സങ്കടപ്പെടണ്ടി വരില്ല കാരണം അവള് അവൾക്ക് ഇഷ്ട്ടം ഉള്ള ഒരാളുടെ കൂടെ ആണ് ജീവിക്കാൻ പോവുന്നത് നിങൾ കണ്ട് പിടിക്കുന്ന ആരെക്കാളും യോഗ്യനും ആണ് അവൻ ... പിന്നെ ഒറ്റ സങ്കടം അങ്കിളിൻ്റെ ചേച്ചിടെ മോൻ അവൻ ചെയ്ത തെറ്റ് ഇത്ര അഭിമാനത്തോടെ വിളിച്ച് പറയുമ്പോ അങ്കിൾടെ മൗനം അത് മോശം ആയി .....അങ്കിൾ ചേച്ചിയോട് കൂറ് കാണിച്ചപ്പ ഇവൾക്ക് നഷ്ട്ടം ആയത് ഒരു കരുതൽ അല്ലേ അങ്കിൾ ..അങ്കിളിൻ്റെ മൗനം അവന് ..അവന് മാത്രം അല്ല ആർക്കും ഇവളോട് എന്തും ആവാം എന്നുള്ള ഒരു ലൈസെൻസ്സല്ലെ ...ഞാൻ പറഞ്ഞെന്ന് മാത്രം ....

രാംക്രി അങ്കിൾ : മോനെ നീ സൂപ്പറാ...

💬 Comments

View all comments