0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

അമ്മു ഇങ്ങനെ ഇന്ദ്രനും ആയുള്ള നിമിഷം ഓരോന്നായി ഓർത്തു....പ്ലസ് ടൂ പഠിക്കുമ്പോ ഒള്ള അടി....

താലി കൈയ്യില് പിടിച്ച് പന്തം കണ്ട പെരിച്ചാഴിയെ പോലുള്ള ഇരിപ്പ്...

കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ വഴക്ക് അന്ന് ഡയറി വായിച്ച് ശേഷം ഒള്ള ആ ഒരു മണിക്കൂർ രണ്ട് പേരും മാത്രം ഒള്ള വീട്... ജീവിതത്തിൽ ആദ്യത്തെ കെട്ടിപ്പിടിത്തം കിസ്സ്.... ആദ്യമായി ഫീലിങ്സ്സ് അടിച്ച ആ ടൈം... വിഷ്ണു സൂസി ഹരി ഒക്കെ അമ്മൂന്റെ കൺ മുന്നിൽ മിന്നി മാഞ്ഞു....

അമ്മു ബെഡിലേക്ക് കമന്ന് കെടന്നു....

കണ്ണ് തൊറന്ന് നോക്കുമ്പോ ഒമ്പതേ മുക്കാല്....

ഒറ്റക്കാന്നുള്ള പേടി അമ്മൂനെ ചെറുതായി ടെൻഷൻ ആക്കി...

വൈകീട്ട് ശ്രീയോട് മഹടെ വീട്ടില് പോവാന്ന് പറഞ്ഞും പോയി...ഒന്നും വേണ്ട ഒറ്റക്ക് ജീവിക്കാൻ പഠിക്കണം എല്ലാരും ഒരു ദിവസം പോവും...

എന്നാലും ചെറിയ പേടി അവക്ക് തോന്നി...

അമ്മു ഫോൺ എടുത്ത് സമയം നോക്കി പത്താവാൻ ആയി....

ഒരാള് പോലും ചത്തോ ജീവിച്ചോ എന്ന് അറിയാൻ ഇല്ലല്ലോ

പത്തേകാൽ ആയി.... സമയം

പെട്ടെന്ന് കോളിങ് ബെൽ അടിച്ച ശബ്ദം വന്നു....

ഈ നേരത്ത് ആരാ...അമ്മു മെല്ലെ എണീറ്റ് ഹോളിലേക്ക് പോയി...

അമ്മു പീക്ക് ഹോളിൽ കൂടെ നോക്കി... ഇരുട്ട് ആരേം കാണുന്നില്ല

അമ്മു മെല്ലെ ഡോർ തൊറന്ന് നോക്കി....

കുട്ടു നിക്കുന്നു...

അവനെ കണ്ട അമ്മൂന് വല്ലാത്ത ആശ്വാസം ആണ് തോന്നിയത്....

കുട്ടു കള്ള നോട്ടത്തോടെ അവളെ നോക്കി ചിരിച്ചു

അമ്മു : ഉം

കുട്ടു : മാറങ്ങോട്ട്

അവൻ അവളെ തള്ളി മാറ്റി ഉള്ളിലേക്ക് കേറി....

അമ്മു

💬 Comments

View all comments