Chapter Title : വധു is a ദേവത 42 [Doli]
ഇതിലും വലിയ ഒന്നും വരാൻ ഇല്ല ഞാൻ പോവാ നൂറ് കൂട്ടം പണി ഒണ്ട്....
സൂര്യ : ഞങ്ങള് ഒന്ന് നോക്കട്ടെ നടക്കോന്ന്....
ഞാൻ : ഓ താങ്ക്സ് ?
ഞാൻ വെളിയിലേക്ക് എറങ്ങി നടന്നു...
എട വഴി വെളിയിലേക്ക് നടക്കുമ്പോ അമ്മു എതിരെ നടന്ന് വന്നു....
എനിക്ക് സങ്കടം നാണക്കേട് എല്ലാം ആണ് തോന്നിയത്...
ഞാൻ കൈയ്യിലെ ഫോൺ എടുത്ത് മെനു അങ്ങോട്ടും ഇങ്ങോട്ടും ആക്കി നോണ്ടി നോണ്ടി മുന്നോട്ട് നടന്നു....
പെട്ടെന്ന് ഫോൺ എടുത്ത് ചെവിയിൽ വച്ചു
ഞാൻ : ആഹ്.. വരാ നമ്മക്ക് പൊളിക്കാന്ന് സീൻ ഇല്ല ചക്കരെ?
അമ്മു : മിനിമം കോമൺ സെൻസ് ഉപയോഗിക്കാൻ ശ്രമിക്കു ഇന്ദ്രജിത്.... ?
ഞാൻ : ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു...
ഫോൺ തലതിരിച്ച് വച്ചത് അറിയാതെ ആണെന്നാ അവൾടെ വിചാരം.... ?
അമ്മു നടന്ന് വീട്ടിലേക്ക് കേറി...
ശ്രീ : അവനെ കണ്ടോ
വഴിയേ പോവുന്നവരെ വായിനോക്കൽ അല്ല എന്റെ പണി
സൂര്യ : അപ്പൊ കണ്ടു... ?
ശ്രീ : എടി അവന്റെ ഭാഗത്ത് തെറ്റ് ഒണ്ട് ഇത്ര കാണിക്കാൻ മാത്രം ഒന്നും ഇല്ല...
അമ്മു : ഞാൻ പോവാ
ശ്രീ : ഇരിക്കടി കോപ്പേ?
അമ്മു : എങ്കി ഈ ടോക്ക് ഇവടെ നിർത്തിക്കോ
ശ്രീ : മോനെ നീ ആലോചിക്ക് ശെരിക്കും ഒന്ന് ആലോചിക്ക്... അലോചിക്ക് ദേ അതിന്റെ മോന്ത ഒക്കെ ഡള്ളായി ഇരിക്കാ ഒറക്കം ഇല്ലാ തോന്നുന്നു കൊച്ചിന്...
സൂര്യ : ദേ ഒരു കാര്യം
💬 Comments
View all comments