Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]
ചിരിക്കുന്നത് കണ്ട് അമ്മ അപ്പനെ നോക്കി കണ്ണിറുക്കി. “കണ്ടോ ഇച്ചായാ, ഇനി ഇവനെ ഭൂമിയിൽ കിട്ടില്ല.”
ഉച്ചയായപ്പോൾ വീട്ടിലിരുന്ന് മടുത്തു. കല്യാണക്കാര്യം ഇനിയും കേട്ടാൽ വട്ടാകും. അവൻ ബൈക്കിന്റെ താക്കോൽ എടുത്തു.
“എങ്ങോട്ടാ?”
“കണ്ണന്റെ അടുത്ത്. ഇന്നലെ അവനെ ഒന്ന് ശരിക്ക് കണ്ടില്ല.”
"നീ വൈകീട്ട് വരില്ലേ, അവിടെ കിടകില്ലല്ലോ?"
"ഇല്ല മമ്മി, ഞാന് മിക്കവാറും വരും. പക്ഷേ ഫുട് വേണ്ട"
അവന് ഇതും പറഞ്ഞു അവന്റെ ബുള്ളറ്റ് എടുത്തു നേരെ കണ്ണന്റെ വീട്ടിലേക്ക് വിട്ടു. അവിടുന്ന് ഒരു 1 km തികച്ചില്ല. സ്ഥിരം ആള് ആയത് കൊണ്ട് ഫ്ലാറ്റിലെ സെക്യൂരിറ്റി സലാം അടിച്ചു തുറന്നു കൊടുത്തു. അവന് ബൈക്ക് പാർക്ക് ചെയ്തു ലിഫ്റ്റില് 11 ഫ്ലോർ അടിച്ചു കേറി. അവിടെ എത്തി ബൽ അടിച്ചിട് ഒരു 2 മിനിറ്റ് എടുത്തു വാതില് തുറക്കാന്.
കണ്ണന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്നത് മഞ്ജുവാണ്. അവള് വർക്ക് ഔട്ട് ചെയ്യുന്ന അതേ വേഷത്തില് ആണ് വന്നു വാതില് തുറന്നത്. ജോമോനെ കണ്ടതും അവളുടെ മുഖം ഒരു നിമിഷം ചുവന്നു. പിന്നെ വാതിലിന്റെ പിന്നിൽ പാതി ഒളിച്ചു. അത് ഡ്രെസ്സിംഗ് അല്ല കാരണം, ഇന്നലത്തെ കാര്യങ്ങള് അവനും അറിയാമല്ലോ എന്ന അറിവ്.
“അയ്യോ, നീയോ.”

“എന്താ, ഞാൻ ആദ്യമായിട്ടാണോ വരുന്നെ?” ജോമോൻ ചിരിച്ചു. പിന്നെ അവളുടെ മുഖം കണ്ടപ്പോൾ കാര്യം പിടികിട്ടി. “ഓഹോ. ഓഹോഹോ.”
“ഒന്നും പറയണ്ട!” അവൾ കൈ ഉയർത്തി. “ഒരക്ഷരം മിണ്ടരുത്.”
“ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.” അവൻ ചെരുപ്പ് ഊരി അകത്ത് കയറി. “ഞാൻ കണ്ടതേ ഉള്ളൂ. പറഞ്ഞിട്ടില്ല.”
💬 Comments
View all comments