0%

Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]

Author : Night King Read All Parts 169K

“ജോ!”

അവൾ അകത്തേക്ക് ഓടിപ്പോയി. പക്ഷേ പോകുന്ന പോക്കിൽ ഒരു ചിരി പൊട്ടിയത് അവൻ കേട്ടു.

ഹാളിലെ സോഫയിൽ കണ്ണൻ കാലും നീട്ടി കിടക്കുന്നു. ഉറക്കം തീരാത്ത മുഖം, പക്ഷേ ഒരു തൃപ്തി. ജോമോനെ കണ്ട് അവൻ ഒരു കൈ ഉയർത്തി.

“രാത്രി ഉറങ്ങിയില്ലേ?” ജോമോൻ അവന്റെ കാലിന് ഒരു തട്ട് കൊടുത്ത് സോഫയുടെ അറ്റത്ത് ഇരുന്നു.

“ഒരു കഥ കേൾക്കുവായിരുന്നു. നീളം കൂടിപ്പോയി.”

“ഓ. എപ്പിസോഡ് എത്രയായി?”

“ഇപ്പഴും ട്രെയിലറാ.”

രണ്ടുപേരും ഉറക്കെ ചിരിച്ചു. അകത്തെ മുറിയിൽ നിന്ന് മഞ്ജുവിന്റെ ശബ്ദം: “രണ്ടും കൂടി എന്നെപ്പറ്റിയാ പറയുന്നതെങ്കിൽ ഞാൻ ഇറങ്ങിവരില്ല!”

“എന്നാ ഇറങ്ങണ്ട. ചായ ഞങ്ങൾ ഉണ്ടാക്കിക്കോളാം,” ജോമോൻ വിളിച്ചുപറഞ്ഞു.

“നീ എന്റെ അടുക്കളയിൽ കേറിയാ കാല് ഞാൻ ഒടിക്കും.”

പത്ത് മിനിറ്റ് കഴിഞ്ഞ് അവൾ മൂന്ന് ഗ്ലാസ് ചായയുമായി വന്നു. നൈറ്റി മാറ്റി ഒരു ഷോർട്ട്സും കഴുത്ത് വിശാലമായ ഒരു അയഞ്ഞ ടോപ്പും. ഒരു തോൾ മുഴുവൻ പുറത്ത്. മുടി ഒരു ക്ലിപ്പിൽ അലസമായി കുത്തിവെച്ചിരിക്കുന്നു. ജോമോന്റെ മുമ്പിൽ അവൾ ഇങ്ങനെയാണ് നടക്കാറ്. വർഷങ്ങളായി. അതിൽ ഇപ്പോൾ ആർക്കും ഒന്നും തോന്നാറില്ല. അവനും നോക്കും, അവൾക്കും അറിയാം അവൻ നോക്കുന്നുണ്ടെന്ന്, രണ്ടുപേരും അതും പറഞ്ഞ് ചിരിക്കും. അത്ര തന്നെ.

“ഇന്നലെ ഇട്ടതിനേക്കാൾ ഡ്രസ്സ് കൂടുതലാണല്ലോ,” ചായ വാങ്ങുമ്പോൾ ജോമോൻ പറഞ്ഞു.

മഞ്ജു ചായ ഗ്ലാസ് അവന്റെ തലയിൽ കമഴ്ത്താൻ പോകുന്നതുപോലെ ഉയർത്തി. “ഇനി ഒരു വാക്ക്.”

“ഓക്കെ ഓക്കെ. സോറി ചേച്ചീ.”

“ചേച്ചിയോ? എനിക്ക് നിന്നെക്കാൾ എട്ട് മാസം മാത്രമേ മൂപ്പുള്ളൂ.”

“എട്ട് മാസം

💬 Comments

View all comments