0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 152.3K

ഡോക്ടർ നല്ലവനാ മോനേ,” ഷിബു പേപ്പറിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു.

“പേടിക്കണ്ട,” കണ്ണൻ ജോമോന്റെ തോളിൽ കൈയിട്ടു. “പ്ലാറ്റ്ഫോമിൽ ഞാൻ ദൂരെ മാറി നിന്നോളാം. ചായക്കടയുടെ അടുത്ത്.”

റീനു ട്രോളി ബാഗിന്റെ മുകളിൽ കേറിയിരുന്ന് സിപ്പ് വലിച്ചു. അനങ്ങുന്നില്ല. അമ്മയുടെ അച്ചാറുകുപ്പികൾ മൂന്നും ഒരു വശത്ത് മുഴച്ചുനിൽക്കുന്നു.

“ബെറ്റീ! ഒന്ന് വന്നേടീ!”

“ഞാൻ സീരീസ് കാണുവാ!” താഴെ നിന്ന് മറുപടി.

“നിന്റെ സീരീസ്.. അമ്മച്ചി അതില് സെക്സ് സീനുകള് ഉണ്ട്, അവള് സീന് കാണാന് ഇരിക്കുവാ ” റീനു ഉറക്കെ വിളിച്ചു പറഞ്ഞു.. പിന്നെ എന്തൊക്കെയോ ബഹളം താഴെ. ഇപ്പോ ഒരു ആശ്വാസം, ഒരു മനസുഖം.. അവള് ഒരു കുപ്പി എടുത്ത് ഹാൻഡ്ബാഗിലേക്ക് മാറ്റി. സിപ്പ് അടഞ്ഞു.

അവൾ കട്ടിലിലേക്ക് മലർന്നുവീണു. ‘ഞാൻ സ്റ്റേഷനിൽ വരട്ടെ?’ അവൻ ചോദിച്ച് തീരുന്നതിന് മുമ്പേ ‘വാ’ എന്ന് വായിൽ നിന്ന് വീണുപോയതാണ്.

ആലോചിച്ചിരുന്നെങ്കിൽ വേണ്ടെന്ന് പറഞ്ഞേനെ. ആലോചിക്കാഞ്ഞത് നന്നായി. ഇത്രയും നേരം കഴിഞ്ഞിട്ടും ചിരി പോകുന്നില്ല. മണ്ടി, അവൾ സ്വയം പറഞ്ഞു.

ഭാഗിലെ രണ്ടാമത്തെ ഫോൺ ഒന്ന് വിറച്ചു.

ആ ഫോൺ ഈ വീട്ടിൽ ആരും കണ്ടിട്ടില്ല. ഒരു പഴയ സാംസങ്. സ്ക്രീനിന്റെ മൂലയിൽ ഒരു പൊട്ടൽ. എപ്പോഴും സൈലന്റിൽ. അതിലെ വാട്ട്സാപ്പിൽ പേര് ‘ക്ലാര’, പടത്തിന്റെ സ്ഥാനത്ത് ഒരു ചന്ദ്രക്കല.

അറിയാത്ത ഒരു നമ്പർ. ഒരു ടിക്കറ്റിന്റെ സ്ക്രീൻഷോട്ട്.

TVC–SBC. ചെങ്ങന്നൂർ 18:40. 1A. കോച്ച് H1. കൂപ്പെ B. ബെർത്ത് 3, 4.

താഴെ ഒരു വരി: എറണാകുളത്ത് നിന്ന് ഞാൻ കേറും. – R

ഓഹ്

💬 Comments

View all comments