Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
നമ്പറിൽ നിന്ന് ഒരു വോയ്സ് നോട്ട്. റീനു എണീറ്റ് വാതിലിന്റെ അടുത്ത് ചെന്നു. താഴെ ബെറ്റിയുടെ സീരിയലിന്റെ ശബ്ദം, അടുക്കളയിൽ അമ്മ. അവൾ വാതിൽ ചാരി, ഫോൺ ചെവിയോട് അടുപ്പിച്ചു.
കാവ്യ, വായിൽ ബിരിയാണിയും വെച്ച്: “ചേച്ചീ! ചേച്ചീ ചേച്ചീ ചേച്ചീ. ആദ്യം, കല്യാണം ഉറപ്പിച്ചോ? മാഡം പറഞ്ഞു! എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ, ദുഷ്ടത്തീ. തിരിച്ചു വന്നിട്ട് ചെലവ് ചെയ്യണം, മേഘനാസിൽ. പയ്യന്റെ ഫോട്ടോ അയക്ക്... അല്ല, പിന്നെ... ചേച്ചി ഇന്ന് വരുമ്പോ നമുക്ക്... അയ്യോ, ആൾ വന്നു. ബൈ ചേച്ചീ, ബൈ, ലവ് യൂ!” ഒരു കതക് തുറക്കുന്ന ശബ്ദം, ഒരു ആണിന്റെ ചിരി, റെക്കോർഡിങ് നിന്നു.
റീനു ഫോൺ താഴെ വെച്ചു. കട്ടിലിന്റെ അറ്റത്ത് ഇരുന്നു.
രണ്ട് കൊല്ലം. ഒരേ മുറി. ഒരേ മേശ. രാത്രി ‘നൈറ്റ് ഡ്യൂട്ടി’ എന്ന് പറഞ്ഞ് രണ്ടുപേരും ഇറങ്ങിയ എത്ര ദിവസങ്ങൾ. അവൾക്ക് ചിരി വന്നു. പിന്നെ എന്തോ ഒരു വല്ലായ്മയും.
രാവിലത്തെ ആ കോൾ വീണ്ടും മനസ്സിൽ വന്നു.
എത്ര പെട്ടെന്ന കാര്യങ്ങള് മാറി മറിഞ്ഞേ.. ബസില് പോകാണിരുന്ന താൻ ഇതാ ഇപ്പോ ട്രയിനിൽ. അതിന്റെ പേരില് എത്രപേരോട് എത്ര എത്ര കള്ളങ്ങൾ പറയണം. അവൾ അവളുടെ ഡയറി എടുത്തു, അതിൽ പുതിയ ഒരു പേര് ചെറുത്തു. എന്നിട്ട് ഡേയ്റ്റ് എഴുതി അതിനു നേരെ, കള്ളം 1: ജോയോട് ഞാന് കൂട്ടുകാരി കൊച്ചിയില് നിന്നും ഉണ്ട് എന്ന പറഞ്ഞു ബസ് ക്യാൻസൽ ചെയ്തു ട്രയിനിൽ പോകുന്നു എന്നു.
ഒമ്പതര ആയിക്കാണും. ജോമോന്റെ ‘ഗുഡ് മോണിങ് സോംബി’ക്ക്
💬 Comments
View all comments