0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 141.8K

ആക്കും എന്ന ആലോചിച്ചിട്ട്.

കുറച്ച് ദൂരം രണ്ടാളും മിണ്ടിയില്ല. റേഡിയോയിൽ ഏതോ പഴയ പാട്ട്, പാതി സിഗ്നൽ പോയ നിലയിൽ.

“സീരിയസാണോടാ?” കണ്ണൻ ചോദിച്ചു.

“എന്ത്?”

“ഇത്. ആ പെണ്ണ്.”

“അല്ല അത് എന്താ അങ്ങനൊരു ടോക്, നീ കണ്ടതല്ലേ, അവള് എനിക്ക് ഓകെ ആണ്.. നല്ല കുട്ടി, എനിക്ക് നന്നായി ചേരുന്ന ഒരു prakrutham . ഇനി എന്ത് സീരിയസ്.”

“അതല്ല. നിനക്ക്.”

ജോമോൻ കാല് ഡാഷ്ബോർഡിൽ നിന്ന് ഇറക്കി. “സത്യം പറയാലോ, ആദ്യം വെറുതെ പോയതാ. അമ്മച്ചീടെ ശല്യം തീർക്കാൻ. ചായ കുടിച്ച്, ചിരിച്ച്, രണ്ട് ദിവസം

കഴിഞ്ഞ് സെറ്റാകില്ലാന്ന് പറയാം എന്നാ വിചാരിച്ചേ.”

“എന്നിട്ട്?”

“എന്നിട്ട്...” ജോമോൻ ഒന്ന് ചിരിച്ചു, പറയണോ വേണ്ടയോ എന്ന മട്ടിൽ. “ഇറങ്ങാൻ നേരം അവൾ എനിക്ക് ഒരു ഏലക്ക തന്നു.”

“ഏലക്കയോ?”

“ആ. മുറിയിൽ വെച്ച് ഞാൻ ഒരെണ്ണം വലിച്ചു. അവള് തന്നെയാ പറഞ്ഞേ, വലിച്ചോ, മണം ഞാൻ നോക്കിക്കോളാമെന്ന്. താഴെ ഇറങ്ങാൻ നേരം മേശവലിപ്പീന്ന് ഒരു ഏലക്ക എടുത്ത് എന്റെ കയ്യിൽ വെച്ചുതരുവാ. ‘ചവച്ചോ, നിന്‍റെ അമ്മയുടെ മൂക്കും ഷാർപ്പാന്ന് തോന്നുന്നു’ എന്ന്.” അവൻ തല കുലുക്കി ചിരിച്ചു. “എടാ, എന്റെ അമ്മച്ചിയെ അര മണിക്കൂർ മുമ്പ് ആദ്യമായി കണ്ട പെണ്ണാ. ആ അമ്മച്ചിയെ പറ്റിക്കാൻ എന്റെ കൂടെ കൂടുന്നു. അത് കേട്ടപ്പോ എനിക്ക് എന്തോ... ആ. പോയി.”

കണ്ണൻ ഉറക്കെ ചിരിച്ചു. “ആള് പുലിയാണല്ലോ. അല്ല അയിനു റാണി അമ്മയും നിന്റെ കൂടെ വലിക്കാറുണ്ടല്ലോ ” പറഞ്ഞുകഴിഞ്ഞാണ് ആ വാക്ക് അവന്‍റെ തൊണ്ടയിൽ തിരിച്ചുതട്ടിയത്.

💬 Comments

View all comments