Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
പുലി. ചിരി പാതിക്ക് നിന്നു.
"അത് അവൾക്ക് അറിയില്ലല്ലോ, അല്ലെങ്കിലും മമ്മി അറിഞ്ഞിരുന്നേൽ ചെവിക്ക് കിട്ടിയേനെ, പെണ് കാണുന്നതിന് ഇടയില് ആണോ എന്നും പറഞ്ഞു"
“എടാ, ഒരു കാര്യം. നീ ചൂടാകരുത്.”
“ചൂടാകാൻ പാകത്തിന് എന്തോ ആണല്ലോ. പറ.”
“അല്ല... അവള് കുറെ കൊല്ലമായില്ലേ ബാംഗ്ലൂരിൽ. ഒറ്റയ്ക്ക്. നമ്മുടെ ടീമിലെ ആ സ്നേഹ, അവളുടെ കാര്യം നിനക്ക് അറിയില്ലേ? നാട്ടിൽ വരുമ്പോഴേ ചുരിദാറും ചന്ദനക്കുറിയും. അവിടെ ഒരു തമിഴന്‍റെ കൂടെ ലിവിങ് ടുഗേതർ. വീട്ടുകാർക്ക് ഇപ്പഴും അറിയില്ല.” കണ്ണൻ വാക്കുകൾ തപ്പി. “അതുപോലെ വല്ല... ബോയ്ഫ്രണ്ടോ മറ്റോ. ഒന്ന് അന്വേഷിച്ചിട്ട് പോരേ? വെറുതെ.”
ജോമോൻ തല ചരിച്ച് അവനെ നോക്കി. കുറച്ച് നേരം. എന്നിട്ട് ചിരിച്ചു.
“അന്വേഷിക്കാനോ? നീയോ?”
“എന്താ?”
“ടാ, മിനിഞ്ഞാന്ന് രാത്രി നീ എവിടെയായിരുന്നു? രണ്ടെണ്ണത്തിന്‍റെ കൂടെ. രണ്ട് പിള്ളേരുടെ അപ്പൻ.”
“അത് വിട്...”
“വിടില്ല. ഇന്നലെ ബാറിലിരുന്ന് സ്വന്തം ഭാര്യയുടെ വീഡിയോ കണ്ട് വിയർത്തവനാ. ഇപ്പോ എന്റെ പെണ്ണിന് കാരക്ടർ സർട്ടിഫിക്കറ്റ് വേണം പോലും.”
“ശരി, ശരി, തമ്പുരാനേ. ഞാൻ ഒന്നും പറഞ്ഞില്ല.”
“എടാ.” ജോമോൻ ഒന്ന് നേരെയിരുന്നു. “ഉണ്ടെങ്കിൽ ഉണ്ട്. ഇരുപത്തേഴ് വയസ്സായില്ലേ. നമുക്ക് ആകാമെങ്കിൽ അവൾക്കും ആകാം. കെട്ടിക്കഴിഞ്ഞ് വേണ്ട, അത്രേ ഉള്ളൂ. അത് ഞാൻ തന്നെ ചോദിച്ചോളാം, ബാംഗ്ലൂരിൽ ചെല്ലുമ്പോ. അവൾ പറയും. അവൾ അങ്ങനെയാ. തോന്നുന്നത് മുഖത്ത് നോക്കി പറയും.”
മുഖത്ത് നോക്കി. കണ്ണന്റെ കൈ സ്റ്റിയറിങ്ങിൽ ഒന്ന് മുറുകി.
“ജോ...”
“ഉം?”
കണ്ണൻ വായ തുറന്നു. ബാഗ്. ചാംസ്. ഫോണിലെ രണ്ട് പടങ്ങൾ. ഒരു നിമിഷം
💬 Comments
View all comments