Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
എല്ലാം നാവിന്‍റെ തുമ്പത്ത് വന്നുനിന്നു.
“...ആ സിഗ്നലിൽ ഇടത്തോട്ടാണോ?”
“അല്ലെടാ പൊട്ടാ, നേരെ. ഷോറൂമിന്റെ പുറകിൽ. ഞാൻ മൂന്ന് തവണ പറഞ്ഞു.”
പിന്നെ പറയാം, കണ്ണൻ വിചാരിച്ചു. അല്ലെങ്കിൽ പറയണ്ട. ഞാൻ പറഞ്ഞാ ഇവൻ ആദ്യം എന്നെ ഇടിക്കും, പിന്നെ എന്നോട് മിണ്ടില്ല. ഇവൻ തന്നെ കാണട്ടെ. ബാംഗ്ലൂരിൽ. ഞാൻ ഒന്ന് വഴി കാണിച്ചുകൊടുത്താ മതി.
ഷിബു ഗോഡൗണിന്റെ മുമ്പിൽ കാത്തുനിൽപ്പുണ്ടായിരുന്നു. മുണ്ടും ഹാഫ് സ്ലീവ് ഷർട്ടും, കഴുത്തിൽ ഒരു വടം പോലത്തെ സ്വർണമാല, ചുണ്ടിൽ മുറുക്കാന്റെ ചുവപ്പ്. രണ്ട് കയ്യിലും ഓരോ ഫോൺ.
“വാ വാ മക്കളേ. വെയിലത്ത് വണ്ടി ഓടിച്ച് വന്നതാ? ഈ വണ്ടിയില് എസി ഇല്ലേ?”
“ഉണ്ടായിരുന്നു, ഇത്തവണ പോകുമ്പോള് സെർവീസിന് കൊടുത്തു ശരിയാക്കണം” കണ്ണൻ പറഞ്ഞു.
“അതിനും അടുത്ത് നല്ല മേകാനിക് ഉണ്ട്. അല്ലേ പിന്നെ പറയാം.” ഷിബു കാറിന്റെ കവർ ഒറ്റ വലിക്ക് മാറ്റി. “ഇതാ സാധനം.”
കറുത്ത ഹാരിയർ. പൊടി പോലുമില്ല. ജോമോന്റെ മുഖം കണ്ടപ്പഴേ കണ്ണന് മനസ്സിലായി, വില പേശൽ ഇനി തന്റെ പണിയാണെന്ന്.
“ഗൾഫിലുള്ള ഒരു ഡോക്ടറുടെ വണ്ടിയാ. കൊല്ലത്തിൽ ഒരു മാസം നാട്ടിൽ വരും, അപ്പോ ഓടിക്കും. ബാക്കി സമയം ഷെഡ്ഡിൽ, കവർ ഇട്ട്. പെണ്ണുകാണാൻ പോകുന്ന ചെറുക്കനെ പോലെയാ ഇത്രേം കാലം ഇരുന്നത്.”
“പെണ്ണുകാണൽ കഴിഞ്ഞു ചേട്ടാ,” കണ്ണൻ പറഞ്ഞു. “ഇവന്റെ.”
“ആഹാ! അപ്പോ ഭാഗ്യമാ. കല്യാണത്തിന് മുമ്പ് പുതിയ വണ്ടി.”
കണ്ണൻ ബോണറ്റ് തുറന്നു, എഞ്ചിൻ ഓയിൽ ഡിപ്സ്റ്റിക് വലിച്ച് നോക്കി, ടയറിന്റെ സൈഡിലെ ഡേറ്റ് തപ്പി, ഡോറിന്റെ റബ്ബർ ബീഡിങ്
💬 Comments
View all comments