Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
അമർത്തി നോക്കി. ജോമോൻ ആകെ ചെയ്തത് ഡ്രൈവർ സീറ്റിൽ കേറിയിരുന്ന് സൺറൂഫ് തുറന്നതാണ്. പിന്നെ അടച്ചു. പിന്നെ വീണ്ടും തുറന്നു.
“ടാ, ഇതൊന്ന് നോക്ക്,” അവൻ മുകളിലേക്ക് ചൂണ്ടി.
“ആകാശം. കണ്ടിട്ടുണ്ട്,” കണ്ണൻ ബോണറ്റിനടിയിൽ നിന്ന് പറഞ്ഞു. “ചേട്ടാ, ഇതിന് മൈലേജ് എത്ര കിട്ടും?”
“ഹൈവേയിൽ പതിനാറ്. സിറ്റിയിൽ...” ഷിബു ഒന്ന് ആലോചിച്ചു. “ഓടിക്കുന്നവന്റെ കാലിന്റെ വെയിറ്റ് പോലെ.”
വില പറഞ്ഞപ്പോൾ കണ്ണൻ ഒന്ന് ചിരിച്ചു. ഷിബുവും ചിരിച്ചു. രണ്ടുപേർക്കും അറിയാമായിരുന്നു ആ നമ്പർ ആരും കൊടുക്കില്ലെന്ന്. പിന്നെ അര മണിക്കൂർ കളി. ഷിബു മൂന്ന് തവണ ഫോൺ എടുത്ത് ‘ഡോക്ടറെ’ വിളിച്ചു. “ഡോക്ടറേ, പിള്ളേര് നല്ലവരാ... ഇല്ല, അത്രേം പറ്റില്ലെന്ന്... ഞാൻ പറഞ്ഞുനോക്കാം.” മൂന്നാമത്തെ തവണ ഫോൺ ചെവിയിൽ വെച്ച് പുറം തിരിഞ്ഞ് നിന്നപ്പോൾ കണ്ണൻ ജോമോന്റെ ചെവിയിൽ പറഞ്ഞു, “ആ ഫോൺ ഓൺ പോലും അല്ല.”
അവസാനം ഒന്നേകാൽ ലക്ഷം കുറഞ്ഞു. കട്ടൻചായ വന്നു, ഒരു പ്ലാസ്റ്റിക് കവറിൽ പേപ്പറുകൾ വന്നു. ജോമോൻ നാലിടത്ത് ഒപ്പിട്ടു. അഡ്വാൻസിന്റെ ചെക്ക് കൊടുത്തു. ഷിബു താക്കോൽ അവന്റെ കയ്യിൽ വെച്ച്, കൈ രണ്ടും കൊണ്ട് അമർത്തിപ്പിടിച്ചു.
“ഭാഗ്യമുള്ള വണ്ടിയാ മോനേ. പെണ്ണിനെ ആദ്യം ഇതിൽ തന്നെ കേറ്റണം. ഫ്രണ്ട് സീറ്റിൽ.”
“കേറ്റാം ചേട്ടാ.”
താക്കോൽ കിട്ടിയപ്പോഴാണ് ജോമോൻ ഫോൺ നോക്കിയത്. സൈലന്റിലായിരുന്നു. അര മണിക്കൂർ മുമ്പ് വന്ന മൂന്ന് മെസേജ്.
റീനു: എവിടെയാ മാഷെ👀
റീനു: പ്ലാൻ ചേഞ്ച്. ട്രെയിൻ കിട്ടി 🚆 ഇന്ന് വൈകിട്ട്, ചെങ്ങന്നൂരീന്ന്
റീനു: ബസ്സിലെ മുകളിലെ ബെർത്തിൽ നിന്ന് രക്ഷപ്പെട്ടു 🙏🙏
💬 Comments
View all comments