Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
ജോ: സോറി, ഫോൺ സൈലന്റിലായിരുന്നു. ഒരു കാർ ഡീലറുടെ അടുത്താ . ഇപ്പോ ഒരു കാറിന്റെ മുതലാളി 😎
റീനു: ങേ! അപ്പോ ഇന്നലെ പറഞ്ഞത് സീരിയസായിരുന്നോ 😳 കാണിക്ക്
അവൻ താക്കോൽ വിരലിൽ തൂക്കിപ്പിടിച്ച്, ബോണറ്റിൽ ചാരിനിന്ന് ഒരു സെൽഫി എടുത്തയച്ചു. പുറകിൽ ഗോഡൗണിന്റെ തുരുമ്പിച്ച ഷട്ടറും ഒരു പഴയ ആംബുലൻസിന്റെ പകുതിയും.
റീനു: വണ്ടി കൊള്ളാം
റീനു: ബാക്ക്ഗ്രൗണ്ടിൽ ആംബുലൻസ് 💀😂 ഇതാണോ ലുക്ക്
ജോ: അത് ഫ്രീ ആയിട്ട് കിട്ടിയതാ 😂 ബാംഗ്ലൂരിൽ ചെന്നിട്ട് നല്ല സ്ഥലത്ത് വെച്ച് എടുക്കാം. നീ കൂടെ നിന്നാ മതി
റീനു: ആഹാ. അഡ്വാൻസ് ബുക്കിങ് 🙄
കണ്ണൻ അവന്റെ കാറിന്റെ ഡോറിൽ ചാരിനിന്ന് ചായ ഊതിക്കുടിക്കുകയായിരുന്നു. ഷിബു ഇൻഷുറൻസിന്റെ കാര്യം പറയുന്നുണ്ട്. ജോമോൻ തലയാട്ടുന്നുണ്ട്. പക്ഷേ കണ്ണ് ഫോണിൽ. ഇടയ്ക്ക് ഒറ്റയ്ക്ക് ചിരിക്കുന്നു. കണ്ണന് അത് കണ്ടുനിൽക്കാൻ ഒരു സുഖമുണ്ടായിരുന്നു, ഒപ്പം വയറ്റിൽ ഒരു കല്ല് കിടക്കുന്നതുപോലെയും. ഇന്ന് വേണ്ട, അവൻ വിചാരിച്ചു.
ജോമോന്റെ ഫോണിൽ ഒരു പടം കൂടി. റീനുവും ബെറ്റിയും. ബെറ്റി ചേച്ചിയുടെ തോളിൽ താടി കുത്തി കോക്രി കാണിക്കുന്നു. റീനു ഒരു സ്ലീവ്ലെസ്സ് ടോപ്പ്, മുടി വാരിക്കെട്ടി, ഒരു ട്രോളി ബാഗിന്റെ മുകളിൽ ഇരിക്കുന്നു, അത് അടയാൻ. കൂടെ അവളുടെ പെങ്ങള്ഒരു ജിം വേഷത്തിലും.

റീനു: പാക്കിങ് സൂപ്പർവൈസർ. ഇവള് എന്റെ മൂന്ന് ടോപ്പ് അടിച്ചുമാറ്റി 😤
ജോ: സൂപ്പർവൈസർക്ക് ഹായ് ..അല്ല അതിനു അവളക്ക് അത് ചേരുമോ, ചേച്ചിടേ സൈസ്സ് ആയിട്ടിലല്ലോ👋
ചോദിച്ചതിന്നു ശേഷം ഓര്മ വന്നേ, അല്പം മ്ലേച്ഛം
💬 Comments
View all comments