Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
ആ ഒരു വിരലിന്റെ അകലം എപ്പോഴോ ഇല്ലാതായി. അവളുടെ തോൾ ഇപ്പോൾ അയാളുടെ തോളിൽ ചാരിയിരുന്നു.
അവസാനത്തെ പുക അവൾ എടുത്ത്, കുറ്റി ഗ്ലാസിലെ ബാക്കി വിസ്കിയിൽ കെടുത്തി. ഒരു ചെറിയ ശീൽക്കാരം.
“ഒരെണ്ണം കൂടി?” അയാൾ ചോദിച്ചു.
“പിന്നെ,” അവൾ പറഞ്ഞു. “ഇപ്പോ കഴിക്കാം. വിശക്കുന്നെന്ന് പറഞ്ഞ ആളല്ലേ.”

“നാട്ടിൽ എന്തിനാ വന്നത്?” അയാൾ ചോദിച്ചു. “മാഡം പറഞ്ഞത് ഒരു ഫാമിലി ഫംഗ്ഷൻ എന്നാ.”
“ഫാമിലി ഫംഗ്ഷൻ തന്നെ.” അവൾ ഗ്ലാസ് ചുണ്ടോട് ചേർത്തു. വിസ്കിയുടെ ചൂട് തൊണ്ടയിലൂടെ ഇറങ്ങി. “നിന്റെ കമ്പനി എന്തായി? എങ്ങനെ പോണ് ?”
അവൾ എപ്പോഴും ചെയ്യുന്നത് അതാണ്. ചോദ്യം തിരിച്ചുവിടും. സുരേഷ് അത് ശ്രദ്ധിച്ചു. ചിരിച്ചു. പക്ഷേ പറഞ്ഞു തുടങ്ങി. കമ്പനിയിലെ ചില കാര്യങ്ങള് പറഞ്ഞു, അവൾ കേട്ടിരുന്നു. ഇടയ്ക്ക് ഒരു ചോദ്യം. ഇടയ്ക്ക് ഒരു ചിരി. അയാൾ സംസാരിക്കുമ്പോൾ അയാളുടെ തോളിലെ മുറുക്കം അയയുന്നത് അവൾ കണ്ടു.
“നീ മാത്രമാ ഇങ്ങനെ കേട്ടിരിക്കുന്നത്,” അയാൾ പറഞ്ഞു. “വീട്ടിൽ ആരും ചോദിക്കാറില്ല.”
അവൾ ഒന്നും പറഞ്ഞില്ല. ഗ്ലാസ് മേശയിൽ വെച്ച്, ബെർത്തിൽ ചാരിക്കിടന്ന്, ഒരു കാൽ പതുക്കെ നീട്ടി അയാളുടെ മടിയിലേക്ക് വെച്ചു. ടീഷർട്ടിന്റെ അറ്റം തുടയിലൂടെ ഒരു വിരലകലം കൂടി മുകളിലേക്ക് കയറി. അവൾ അത് നേരെയാക്കിയില്ല. അയാളുടെ കൈ അവളുടെ കണങ്കാലിൽ വീണു. പതുക്കെ. ചോദിക്കാതെ. തള്ളവിരൽ കൊണ്ട് കണങ്കാലിന്റെ എല്ലിൽ ഒരു വൃത്തം. പിന്നെ ഒന്ന് കൂടി, കുറച്ച് മുകളിൽ. അവൾക്ക് അത് ഇഷ്ടമായിരുന്നു. സുരേഷ് ഒരിക്കലും ധൃതി കാണിക്കില്ല. ഒരു പേജ് വായിക്കുന്നത്
💬 Comments
View all comments