0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 183.6K

തോളുകളിൽ നിന്ന് താഴേക്ക്, അരക്കെട്ടിൽ ഒതുക്കിപ്പിടിച്ച്. അപ്പോഴാണ് ഒരു സ്റ്റേഷൻ കടന്നുപോയത്. പ്ലാറ്റ്ഫോമിന്റെ വെളിച്ചങ്ങൾ ആ വിടവിലൂടെ ഓരോന്നോരോന്നായി അവളുടെ പുറത്തിലൂടെ ഓടി. അയാൾ ബട്ടൺ അമർത്തിപ്പിടിച്ചു. പടത്തിൽ അവളുടെ മുതുകിലൂടെ മഞ്ഞ വരകൾ ഒഴുകുന്നു, നട്ടെല്ലിന്റെ വളവ് ഒരു നിഴൽരേഖയായി, മുടി ഒരു തോളിലേക്ക് ചിതറി. മുഖം ജനലിന്റെ നേരെ. ആരും ഇല്ലാത്ത ഇരുട്ടിലേക്ക് നോക്കുന്ന ഒരു പെണ്ണ്.

അയാൾ ഒന്നും പറഞ്ഞില്ല. പടം കുറെ നേരം നോക്കിയിരുന്നു.

മൂന്നാമത്തേത് അവളുടെ ആശയമായിരുന്നു. അവൾ ബെർത്തിൽ കമിഴ്ന്ന് കിടന്നു. വെള്ള ബെഡ്ഷീറ്റ് അരയ്ക്ക് താഴെ വരെ മാത്രം. കാലുകൾ മുട്ടിൽ മടക്കി വായുവിൽ, കണങ്കാലുകൾ പിണച്ച്. ഒരു കയ്യിൽ വീണ്ടും നിറച്ച ഗ്ലാസ്, മറ്റേ കയ്യിൽ സുരേഷിന്റെ കത്തുന്ന സിഗരറ്റ്. തോളിന് മുകളിലൂടെ തിരിഞ്ഞ്, മാസ്കിന് താഴെ ചുണ്ടിന്റെ ഒരു കോണിൽ മാത്രം ഒരു ചിരി. പുകയുടെ ഒരു നേർത്ത വര അവളുടെ മുടിയിലൂടെ മുകളിലേക്ക്.

“ഇതിന് ഒരു പേരിടണം,” സുരേഷ് പറഞ്ഞു. “ഫസ്റ്റ് ക്ലാസ്.”

അവൾ ഉറക്കെ ചിരിച്ചു. "അതേ ഫസ്റ്റ് ക്ലാസ്സിൽ ഒരു ഫസ്റ്റ് ക്ലാസ് വെടീ അല്ലേ സുരേഷ്" അത് തമാശക്ക് പറഞ്ഞതാണോ അതോ കൊള്ളിച്ചു പറഞ്ഞതാണോ സുരേഷിന് മനസ്സിലായില്ല. അവന് ഒന്നു ചിരിക്കാന് ശ്രമിച്ചു അത്ര തന്നെ.

ആ ചിരി അയാൾ അടുത്ത പടത്തിൽ പിടിച്ചു. തല പിന്നിലേക്ക് ചായ്ച്ച്, കഴുത്ത് മുഴുവൻ വെളിച്ചത്തിൽ, ചുവന്ന ചുണ്ടുകൾ തുറന്ന്. മാസ്ക് മാത്രം ഗൗരവത്തിൽ.

അഞ്ചാമത്തേത് ഒരു ക്ലോസപ്പ്. അയാൾ ഫോൺ അവളുടെ മുഖത്തോട് അടുപ്പിച്ചു. ഗ്ലാസിന്റെ വക്കിൽ അമർന്ന അവളുടെ

💬 Comments

View all comments